# മകൻ ഓമിയുടെ മുഖം ആദ്യമായി പങ്കുവെച്ച് ദിയയും അശ്വിനും, നിയോമിനായി പ്രത്യേക അക്കൗണ്ടും

- Link: https://ml.b4blaze.com/film-news/diya-and-ashwin-share-son-omis-face-for-the-first-time-create-a-separate-account-for-neom
- Published: 2025-09-13T11:34:00+05:30
- Author: Swathi S

മകൻ ഓമിയുടെ മുഖം ആദ്യമായി പങ്കുവെച്ച് ദിയയും അശ്വിനും, നിയോമിനായി പ്രത്യേക അക്കൗണ്ടും.
ഞങ്ങളുടെ കുഞ്ഞു ലോകം എന്നാണ് ചിത്രത്തിന് ദിയ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. 
സെപ്റ്റംബർ 5 ന് കുഞ്ഞിൻറെ മുഖം വെളിപ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാൽ കുഞ്ഞിന് അസുഖം പിടിച്ചതോടെ അത് മാറ്റി വയ്ക്കുകയായിരുന്നു.

![](https://i0.wp.com/images.b4blaze.com/2025/09/omy.jpg?resize=1200%2C628&ssl=1)

സൂര്യകാന്തി പൂക്കളുടെ നടുവില്‍ കുഞ്ഞിനെ ചേര്‍ത്തുപിടിച്ചുകൊണ്ട് അശ്വിന്‍ ദിയയെ സ്നേഹത്തോടെ
ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച
ദിയയുടെ പ്രസവ വീഡിയോ ഇതിനകം തന്നെ 80 ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. കേരളത്തില്‍
വലിയ ചര്‍ച്ചയാവുകയും ചെയ്ത ഈ വീഡിയോ നിരവധി പേരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.
