# ‘വേറെ ഒരു ലോകത്ത് എത്തിപ്പെട്ട അവസ്ഥ, അത്തരത്തിൽ ഉള്ള ആണുങ്ങളെ കുറിച്ചുള്ള ചിത്രം’; വിവേകാനന്ദൻ വൈറലാണ് കണ്ട് ദിയ സന

- Link: https://ml.b4blaze.com/film-news/diya-sana-about-vivekanandan-viral-anu-movie
- Published: 2024-01-20T22:49:52+05:30
- Author: Ajay

ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ ഒരുക്കിയ വിവേകാനന്ദൻ വൈറലാണ് മികച്ച അഭിപ്രായവുമായി
തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന
പ്രശ്‌നത്തിലേക്ക് തുറന്ന് വെച്ച കണ്ണാടിയാണ് ഈ ചിത്രം. ചിത്രത്തിന് അഭിനന്ദനങ്ങളുമായി
സോഷ്യൽ ആക്ടിവിസ്റ്റ് ദിയ സന ഫേസ്ബുക്കിൽ പങ്ക് വെച്ച ഒരു ലൈവ് വീഡിയോ ഇപ്പോൾ ശ്രദ്ധ
നേടുകയാണ്. ഏറെ അഭിമാനത്തോടെയാണ് ചിത്രം കണ്ടിറങ്ങിയത് എന്നാണ് ദിയ വീഡിയോയിൽ പറയുന്നത്.

തൻ്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന നിരവധി സംഭവങ്ങളാണ് സിനിമയിൽ കാണുവാൻ സാധിച്ചതെന്നും
ആവേശം കൊള്ളിക്കുന്ന ചില രംഗങ്ങൾ കാരണം താൻ വേറെ ഒരു ലോകത്ത് എത്തിപ്പെട്ട അവസ്ഥ പോലുമുണ്ടായിയെന്നും
ദിയ പറയുന്നു. വിവേകാനന്ദനെ പോലെയുള്ള വ്യക്തികൾ സമൂഹത്തിൽ ഉണ്ടെന്നും അത്തരത്തിൽ ഉള്ള
ആണുങ്ങളെ കുറിച്ചുള്ള ചിത്രമാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ എല്ലാ ആണുങ്ങളെയും
പൊതുവായി കണക്കാക്കിയല്ല ചിത്രമെന്നും ദിയ സന വീഡിയോയിലൂടെ പറയുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/diya-1.jpg?resize
=528%2C523&ssl=1)

മൃഗീയമായ സ്വഭാവമുള്ള വിവേകാനന്ദൻ എന്ന ഒരു വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിലൂടെ തുറന്ന്
കാട്ടുന്നത്. അയാളുടെ സ്വഭാവദൂഷ്യം കാരണം വലയുന്ന സ്ത്രീകളുടെ ഒരു പോരാട്ടമാണ് ചിത്രം
പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. വിവേകാനന്ദനായി ഷൈൻ ടോം ചാക്കോ
നിറഞ്ഞാടുമ്പോൾ സ്വാസിക, ഗ്രേസ് ആൻ്റണി, മറീന മൈക്കിൾ എന്നിവരും മികച്ച അഭിനയ മുഹൂർത്തങ്ങൾ
പങ്ക് വെച്ച് കൈയ്യടി നേടുന്നു. സമൂഹത്തിന് മികച്ചൊരു സന്ദേശം കൈമാറുന്ന ചിത്രം രസകരവും
അതേ സമയം ഏറെ ചിന്തിപ്പിക്കുന്ന രീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്.
