# എന്താടാ സജിയിലെ ഈ കൊച്ചുമിടുക്കൻ ആരാണെന്ന് അറിയാമോ ?

- Link: https://ml.b4blaze.com/film-news/do-you-know-who-this-smart-little-guy-in-enthada-saji
- Published: 2023-04-15T15:25:52+05:30
- Author: Ajay

കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളായ എത്തിയ സിനിമയാണ് ‘എന്താടാ സജി’.
നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നായികയായി
എത്തിയത് നിവേദ തോമസ് ആണ്. ചിത്രത്തിൽ ‘എന്താടാ സജി’.”പുണ്യാളാ, സുഖമാണോ, മാമുണ്ടോ?”
എന്നൊക്കെ നിഷ്‌കളങ്കമായി പുണ്യാളനോട് ചോദിക്കുന്ന ഒരു കൊച്ചുമിടുക്കനും ചിത്രത്തിൽ
ശ്രദ്ധ നേടിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/enthada-saji5.jpg?
resize=1280%2C720&ssl=1)

ചിത്രത്തിലെ ഈ കൊച്ചുമിടുക്കൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ. ഗായിക റിമി ടോമിയുടെ
സഹോദരി റീനുവിന്റെ മകൻ കുട്ടാപ്പിയാണ് എന്താടാ സജിയിലെ ഈ കൊച്ചുമിടുക്കൻ. റിമി ടോമിയുടെ
ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ പരിചിതരാണ്
കുട്ടാപ്പിയെ.റിമിയുടെ സഹോദരൻ റിങ്കുവിന്റെയും മകളായ കിയാര എന്ന കൺമണിയുടെയും കുട്ടാപ്പിയുടെയും
വിശേഷങ്ങളും ഗായിക പങ്കുവെക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/enthada-saji-1.jpg?
resize=1280%2C720&ssl=1)

എന്താടാ സജി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിക്കുന്നത്.ജയസൂര്യ
നായകനാകുന്ന ചിത്രത്തിൽ പുണ്യാളനായിട്ടാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ജസ്റ്റിൻ സ്റ്റീഫൻ
സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ ആണ്.രതീഷ് രാജ്
എഡിറ്റിംഗ് നിർവിക്കുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്
 വില്യം 
ഫ്രാൻസിസാണ്
