# നിരവധി പേര്‍ ചോദിച്ച ആ ചോദ്യത്തിന് ഉത്തരമിതാ..! ഡോ ബിജു

- Link: https://ml.b4blaze.com/film-news/dr-biju-about-perariyathavar-movie-ott-release
- Published: 2023-12-22T19:15:25+05:30
- Author: Anu

മലയാള സിനിമയെ ലോകത്തിന് മുമ്പില്‍ അഭിമാനത്തോടെ അടയാളപ്പെടുത്തുന്ന സംവിധായകനാണ് ഡോ.
ബിജു. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ നിറമില്ലാത്ത ജീവിതത്തിലേക്ക് ക്യാമറ തിരിച്ചു
വെച്ച് അനീതിയ്‌ക്കെതിരെ തുറന്ന് ശബ്ദിക്കുന്ന സംവിധായകനാണ്

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. തന്നോട് നിരവധിയാളുകള്‍
ചോദിക്കുന്ന ആ ചിത്രം ഒടിടിയിലേക്ക് എത്തുന്ന വിവരമാണ് ബിജു പങ്കുവയ്ക്കുന്നത്. സുരാജ്
വെഞ്ഞാറമൂട് നായകനായ ദേശീയ അവാര്‍ഡ് നേടിയ പേരറിയാത്തവര്‍ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.

ചിത്രം എവിടെ കാണാമെന്ന് നിരവധി പേര്‍ ചോദിക്കുന്ന ചോദ്യമാണ്. ഡിസംബര്‍ 25ന് രാവിലെ
10 മണിക്ക് ഐ സ്ട്രീം ഒടിടി ചാനലിലൂടെ പേരറിയാത്തവര്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുമെന്ന്
ബിജു പറയുന്നു. ചിത്രത്തിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ
പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും
നേടിയ സിനിമയായ പേരറിയാത്തവര്‍ നേടിയിരുന്നു.

നിരവധി ആളുകള്‍ നിരന്തരം ചോദിക്കുന്ന ഒന്നാണ് പേരറിയാത്തവര്‍ എവിടെ കാണാന്‍ ലഭിക്കും
എന്ന്. ഡിസംബര്‍ 25 നു രാവിലെ 10 മണിക്ക് ഐ സ്ട്രീം ഓ ടി ടി ചാനലിലൂടെ പേരറിയാത്തവര്‍
നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുക ആണ്. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ 
പുരസ്‌കാരം നേടിക്കൊടുത്ത സിനിമ.
  മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രത്തിനുള്ള ദേശീയ 
പുരസ്‌കാരം നേടിയ സിനിമ, ഇറാനിലെ ഫജര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മാസ്റ്റര്‍
ഗോവര്‍ദ്ധന് മികച്ച നടനുള്ള ക്രിസ്റ്റല്‍ സിമോര്‍ഗ് പുരസ്‌കാരം നേടിക്കൊടുത്ത സിനിമ,
റഷ്യയിലെ ഖസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എം ജെ രാധാകൃഷ്ണന് മികച്ച ഛായാഗ്രാഹകനുള്ള
പുരസ്‌കാരം നേടിക്കൊടുത്ത സിനിമ.

ഒട്ടേറെ നിരൂപക പ്രശംസ നേടിയ, ലോകമെമ്പാടും നിരവധി ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
ചിത്രം, കണ്ടിട്ടില്ലാത്തവര്‍ക്ക് കാണുവാനുള്ള അവസരം, 2023 ഡിസംബര്‍ 25 നു രാവിലെ 10
മണി മുതല്‍ ഐ സ്ട്രീം ഓ ടി ടി ചാനലില്‍, എന്നാണ് ബിജു സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
