# ബിഗ്ഗ് ബോസ്സ് സ്‌ക്രിപ്റ്റഡാണ്..!! അലറി വിളിച്ച് പെണ്‍കുട്ടി..! വീഡിയോ പങ്കുവെച്ച് ജാസ്മിന്‍!!

- Link: https://ml.b4blaze.com/film-news/dr-robin-fan-girl-cries-jasmin-shared-the-video
- Published: 2022-06-06T14:44:19+05:30
- Author: Rahul

ബിഗ്ഗ് ബോസ്സ് വീട്ടില്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയതോടെ സോഷ്യല്‍ മീഡിയയിലടക്കം
ഇതേ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഷോയില്‍ നിന്ന് പുറത്ത് വന്ന ഡോക്ടര്‍ റോബിനെയും
ജാസ്മനേയും അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങള്‍ തങ്ങളുടെ അഭിപ്രായം അറിയിക്കുന്നുണ്ട്.
നിമയ ലംഘനത്തിന്റെ പേരില്‍ ഡോക്ടര്‍ റോബിന്‍ ഷോയില്‍ നിന്ന് പുറത്തായി എങ്കിലും കഴിഞ്ഞ
ദിവസം റോബിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ജനാവലി ചൂണ്ടിക്കാട്ടുന്നത് 
പ്രേക്ഷക ഹൃദയങ്ങളില്‍ റോബിന്‍ തന്നെയാണ് വിജയി എന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/jasmine-89.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ റോബിന്‍ ഷോയില്‍ നിന്ന് പുറത്തായ വിഷമത്തില്‍ പൊട്ടിക്കരയുന്ന ഒരു പെണ്‍കുട്ടിയുടെ
വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ബിഗ്ഗ് ബോസ്സ് മലയാളം 
റിയാലിറ്റി ഷോയില്‍ നിന്ന് ആദ്യമായി സ്വന്തം ഇഷ്ടപ്രകാരം പുറത്തിറങ്ങിപ്പോയ ജാസ്മിന്‍
തന്നെയാണ് ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/jasmine-story.jpg?
resize=553%2C609&ssl=1)

ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോ സ്‌ക്രിപ്റ്റഡാണ് എന്ന് അലറി വിളിച്ചാണ് ഈ പെണ്‍കുട്ടി
കരയുന്നത്. റോബിനെ മനപൂര്‍വ്വം ഔട്ടാക്കിയതാണെന്ന് ഇവര്‍ കരഞ്ഞുകൊണ്ട് പറയുന്നു. ലാലേട്ടനും
ബിഗ്ഗ് ബോസ്സും ചതിച്ചതാണെന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന വീഡിയോ പങ്കുവെച്ച്.. ചേച്ചിയോട്
ഒന്നും തോന്നല്ലേ എന്നാണ് ജാസ്മിന്‍ കുറിയ്ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/jass-787.jpg?resize
=530%2C591&ssl=1)

ബിഗ്ഗ് ബോസ്സ് ഷോ സ്‌ക്രിപ്റ്റഡ് ആണെന്നും ജാസ്മിനെ കൂടെ കൂടെ മെഡിക്കല്‍ റൂമില്‍ വിളിച്ചു
വരുത്തി കൊടുത്തതാണ് ഇതെന്നാണ് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് പറയുന്നത്. ഇവരെ കൂടെയുള്ളവര്‍
സമാധാനിപ്പിക്കുന്നതും കാണാം. റോബിന്റെ കടുത്ത ആരാധികയായ പെണ്‍കുട്ടി അദ്ദേഹം പുറത്ത്
പോയ വിഷമത്തിലാണ് മാധ്യമത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/jasmin-1.jpg?resize
=640%2C605&ssl=1)

ഈ വീഡിയോ പങ്കുവെച്ച് ..യെസ് ഞാന്‍ മെഡിക്കില്‍ റൂമില്‍ പോയി ചിക്കന്‍ ബിരിയാണ് തിന്നോണ്ടിരിക്കുമ്പോള്‍
ലാല്‍ സാര്‍ ആയിരുന്നു ഡെയ്‌ലി സ്‌ക്രിപ്റ്റ് വായിച്ചു തന്നതെന്നാണ് ജാസ്മിന്‍ കുറിച്ചിരിക്കുന്നത്.
