# പ്രിയദര്‍ശനെ കാണാന്‍ ഡോക്ടര്‍ റോബിന്‍ എത്തി..! ഇനി അയാളുടെ കാലം എന്ന് ആരാധകര്‍!!

- Link: https://ml.b4blaze.com/film-news/dr-robin-met-director-priyadarshan
- Published: 2022-07-18T15:16:49+05:30
- Author: Sreekumar

ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ ആരാധക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന താരമായി മാറിയ വ്യക്തിയാണ്
ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിന്റെ ഫൈനല്‍ ഫൈവ് പോലും എത്തിയില്ല എങ്കിലും
ഒരുപാട് പേരുടെ മനസ്സില്‍ വിജയി റോബിന്‍ തന്നെയാണ്. ഇപ്പോള്‍ സിനിമയും ഉദ്ഘാടന പരിപാടികളുമായി
തിരക്കിലായ റോബിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട് ത്രില്ലടിച്ചിരിക്കുകയാണ്
ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/robin-priyadarshan-
1.jpg?resize=746%2C607&ssl=1)

മലയാളികളുടെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശനെ സന്ദര്‍ശിക്കാന്‍ എത്തിയിരിക്കുകയാണ് ഡോക്ടര്‍
റോബിന്‍, അദ്ദേഹത്തെ കാണാന്‍ എത്തിയതിന്റേയും പ്രിയദര്‍ശന്റെ കാല്‍തൊട്ട് അനുഗ്രഹം 
ഏറ്റുവാങ്ങുന്നതിന്റേയും വീഡിയോ റോബിന്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവെച്ചിട്ടുണ്ട്.
നിര്‍മ്മാതാവ് ബാദുഷയ്ക്ക് ഒപ്പമാണ് ഡോക്ടര്‍ റോബിന്‍ പ്രിയദര്‍ശനെ കാണാനായി എത്തിയത്,
ഇതിഹാസത്തോടൊപ്പം എന്ന ക്യാപ്ഷനോടെയാണ് റോബിന്‍ പ്രിയദര്‍ശനാപ്പമുള്ള ഫോട്ടോ പങ്കുവെച്ച്
കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/robin-0.jpg?resize
=533%2C593&ssl=1)

റോബിന്‍ പങ്കുവെച്ച ഈ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.. പ്രിയദര്‍ശനുമൊത്ത്
പുതിയ സിനിമ വരുന്നുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്… ഇനിയും ഒരുപാട് ഉയരങ്ങളില്‍
എത്തട്ടെ.. എന്നും ഞങ്ങള്‍ കൂടെയുണ്ടെന്നും റോബിന്റെ ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നു.
അതേസമയം, സിനിമയുടെ ആവശ്യത്തിന് അല്ലെന്നും പ്രിയദര്‍ശന്റെ അനുഗ്രഹം വാങ്ങാനായാണ് റോബിന്‍
എത്തിയത് എന്നുമാണ് ബാദുഷ അറിയിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/drbn.jpg?resize=
974%2C458&ssl=1)

റോബിന്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത് പ്രമുഖ നിര്‍മ്മാതാവ് സന്തോഷ്
ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ്. ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍
നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

>  
> View this post on Instagram
>  
> [A post shared by Dr Robin Radhakrishnan (@dr.robin_radhakrishnan)](https://www.instagram.com/reel/CgJJ5T6Dgf_/?utm_source=ig_embed&utm_campaign=loading)

എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14
-ാമത്തെ ചലച്ചിത്രത്തില്‍ ആയിരിക്കും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ എത്തുക.
