# റോബിന്റെ കൊച്ചിയിലെ പുതിയ വീട് കണ്ട് കണ്ണ് തള്ളി ആരാധകര്‍..!

- Link: https://ml.b4blaze.com/film-news/dr-robin-new-home-at-kochi
- Published: 2022-09-18T11:16:45+05:30
- Author: B4blaze News Desk

ബിഗ് ബോസ് ഷോയിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍
പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ്. തന്റെ വീടിന്റെ അകത്തളം എല്ലാം വളരെ വിശദമായി
കാണിച്ച് ഇന്റീരിയര്‍ എല്ലാ പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും താരം തന്റെ സോഷ്യല്‍ 
മീഡിയ പേജില്‍ പങ്കുവെച്ചു. തന്റെ ഭാവി വധു ആരതി പൊടിയേയും കൂട്ടിയാണ് റോബിന്‍ കൊച്ചിയില്‍
വാങ്ങിയ പുതിയ ഫ്‌ളാറ്റിലേക്ക് എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/robin-arati.jpg?
resize=610%2C608&ssl=1)

റോബിന്റെ പുത്തന്‍ വീട് അതിമനോഹരമായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന്റെ
ഏറ്റവും അടുത്ത സുഹൃത്താണ് വീടിന്റെ ഇന്റീരിയര്‍ അടക്കം എല്ലാം ഒരുക്കിയത്.. അവരേയും
റോബിന്‍ വീഡിയോ വഴി ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്
ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരം ആണ് എന്റെ നാട് ഇപ്പോള്‍ ഞാന്‍

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/robin-home.jpg?resize
=480%2C610&ssl=1)

കൊച്ചിയില്‍ പുതിയ വീട് സ്വന്തമാക്കിയത് ഭാവി ജീവിതം കൂടി മുന്നില്‍ കണ്ടാണ് എന്ന് 
റോബിന്‍ പറയുന്നു.. ഇനി സിനിമാ തിരക്കുകളിലേക്ക് മാറുമ്പോള്‍ കൊച്ചിയില്‍ ഒരു ഫ്‌ളാറ്റ്
അതിന് അത്യാവശ്യമാണെന്നും റോബിന്‍ പറഞ്ഞു… എല്ലാ തിരക്കുകളും കഴിഞ്ഞ് സമാധാനത്തോടെ 
വന്നിരിക്കാന്‍ പറ്റുന്ന ഇടമായിരിക്കണം വീട്.. അത് ഞാന്‍ പ്രതീക്ഷിച്ചതിലും മനോഹരമാക്കി
നല്‍കിയ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/robin-home2.jpg?
resize=477%2C535&ssl=1)

സുഹൃത്തിന് റോബിന്‍ നന്ദിയും അറിയിച്ചു.. മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്ന
റോബിന്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് അഭിനയിക്കാന്‍ പോകുന്നത്..
സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

>  
> View this post on Instagram
>  
> [A post shared by Dr Robin Radhakrishnan (@dr.robin_radhakrishnan)](https://www.instagram.com/reel/CikRgKRD2KW/?utm_source=ig_embed&utm_campaign=loading)
