# ഡോക്ടർ റോബിന് ബോൺ ട്യൂമർ തുറന്ന് പറച്ചിലുമായി റോബിൻ !!

- Link: https://ml.b4blaze.com/film-news/dr-robin-radhakrishanan-about-health-issue
- Published: 2022-09-24T12:52:23+05:30
- Author: Rahul

എനിക്ക് ഇടക്കൊക്കെ തലവേദന വരാറുണ്ട്. അത് സഹിക്കാൻ പറ്റാത്തതാണ്. അത് മരുന്ന് കഴിച്ചാൽ
ഒന്നും മാറില്ല, വലിയ ബുദ്ധിമുട്ടാണ്. എനിക്ക് ബോൺ ട്യൂമറാണ്‌ തലയുടെ പിൻവശത്ത് വലിയൊരു
മുഴയുണ്ട്. രണ്ട് വർഷമായി ഇത് പുറത്തേക്ക് മാത്രമാണ് വളരുന്നത്. വർഷത്തിൽ ഒരിക്കൽ ഇതിന്റെ
എം ആർ ഐ സ്കാനിംഗ് നോക്കി അതിന്റെ വളർച്ച വിലയിരുത്താറുണ്ട്, അത് തലച്ചോറിന് അകത്തേക്ക്
വളർന്നാൽ സർജറി ചെയ്യേണ്ടി വരും. പലർക്കും പുറകിലെ മുടി മാറി നിൽക്കുന്നതായി തോന്നും
അത്യാവശ്യം വലുതാണ് അത്, ഇങ്ങനെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പല കാര്യങ്ങളും ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Screenshot_14-1.
jpg?resize=521%2C785&ssl=1)

ജീവിതത്തിൽ എന്തൊക്ക പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടെന്ന് പറഞ്ഞാലും അതിനെ എല്ലാം
അതിജീവിച്ചു കൊണ്ട് മുന്നോട്ട് പോകുന്നതിലാണ് വിജയം ഇരിക്കുന്നത്. ഈ വാക്കുകൾ ഡോക്ടർ
റോബിൻ രാധാകൃഷ്ണന്റേതാണ്, ഈ തലവേദനയും വിഷമങ്ങളും സഹിച്ചാണ് ബിഗ്ഗ്‌ബോസ് വീട്ടിൽ പ്രക്ഷകർക്ക്
മുന്നിലും മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചത് എന്നാണ് വിലയിരുത്തൽ. അതൊരു അപാരമായ മനോധൈര്യവും,
കഴിവുമാണെന്നാണ് പ്രേഷകർ പറയുന്നത്. അതെ സമയം റോബിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കേട്ട് റോബിന്റെ പ്രതിശുദ്ധ വധുവുമായ ആരതി പൊടി പൊട്ടിക്കരഞ്ഞു എന്നാണ് പറയുന്നത്, 
എന്നാൽ ഇതിനെക്കുറിച്ച് ആരതി ഒന്നും പ്രതികരിച്ചിട്ടില്ല. തന്റെ ജീവിതത്തിൽ സന്തോഷത്തേക്കാൾ
സങ്കടപ്പെട്ടിട്ടുള്ള വ്യക്തിയാണ് താൻ എന്നും, അങ്ങനെ എങ്കിൽ തനിക്ക് പറയാൻ ഒരുപാട്
ഉണ്ടെന്നും റോബിൻ ആമുഖമായി പറഞ്ഞാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Screenshot_15-1.
jpg?resize=521%2C786&ssl=1)
