# ഡോക്ടര്‍ റോബിന്‍ ഇനി സൂപ്പര്‍സ്റ്റാര്‍ റോബിന്‍…! അടുത്ത സിനിമയും എത്തുന്നു!?

- Link: https://ml.b4blaze.com/film-news/dr-robin-second-movie
- Published: 2022-07-20T15:13:23+05:30
- Author: Sreekumar

ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്റെ ഏറ്റവും പുതിയ സിനിമാ വിവരമാണ് ഇപ്പോള്‍ ആരാധകര്‍
ആഘോമാക്കി മാറ്റുന്നത്. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍
ഡോക്ടര്‍ റോബിന്‍ നായകനായി എത്തും എന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളിലായി
ടോം ഇമ്മട്ടിക്കും മറ്റ് സുഹൃത്തുക്കള്‍ക്കും ഒപ്പം റോബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച
ഫോട്ടോകള്‍ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ടോം ഒരുക്കുന്ന ചിത്രത്തില്‍ റോബിന്‍
നായകനായി എത്തും എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dr-robin1.jpg?resize
=1280%2C720&ssl=1)

സിനിമയെ കുറിച്ചുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ ഔദ്യോഗിക പ്രഖ്യാപം കാത്താണ്
റോബിന്റെ ആരാധകരും ഇരിക്കുന്നത്. അതേസമയം, മലയാള സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റ
ചിത്രം സന്തോഷ് ടി കുരുവിള ഒരുക്കുന്ന ചിത്രമാണ്. ഇതേ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ
തന്നെ പുറത്ത് വന്നിരുന്നു. മോഹന്‍ലാലും റോബിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dr-robin-121.jpg?
resize=620%2C576&ssl=1)

റോബിന്റെ രണ്ടാമത്തെ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതോടെ
മലയാള സിനിമ ഇനി ഡോക്ടര്‍ റോബിന്‍ ഭരിക്കും എന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.
ബിഗ് ബോസ് ഷോയില്‍ വെച്ച് നിയമലംഘനം നടത്തിയതിന്റെ പേരില്‍ പുറത്തായ റോബിന് പക്ഷേ വലിയ
ജനപിന്തുണയാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ലഭിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/robin-dr.jpg?resize
=634%2C608&ssl=1)

ഷോയില്‍ നിന്ന് പുറത്തായി നാളുകള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍ റോബിന് തിരക്കൊഴിഞ്ഞിട്ടില്ല..
അഭിമുഖങ്ങളും ഉദ്ഘാടന പരിപാടികളും ആയി തിരക്കിലാണ് താരം. ഇതോടൊപ്പമാണ് പുതിയ സിനിമാ
വാര്‍ത്തകളും പുറത്ത് വരുന്നത്.
