# ഹീറോയെ കണ്‍മുന്നില്‍ കണ്ടപാടെ പൊട്ടിക്കരഞ്ഞ് ആരാധിക! അമ്മുവിന് വീട്ടിലെത്തി സര്‍പ്രൈസ് നല്‍കി ഡോ. ബ്രോ

- Link: https://ml.b4blaze.com/film-news/dr-robin-visited-fan-ammu-at-home
- Published: 2022-06-10T22:00:19+05:30
- Author: Anu

ബിഗ്‌ബോസ് വീട്ടിലെ കലിപ്പന്‍ പുറത്തെത്തിയപ്പോള്‍ ആരാധകരുടെ കണ്ണിലുണ്ണിയായിരിക്കുകയാണ്.
പറഞ്ഞുവരുന്നത് നമ്മുടെ റോബിന്‍ മച്ചാനെ കുറിച്ചാണ്. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ എന്ന
ഡോ.ബ്രോ. ഹൗസിന് പുറത്തെത്തിയപ്പോള്‍ തന്റഎ ആരാധകരെ കണ്ട് ഞെട്ടിയ ഡോ. ബ്രോയെയാണ്
കേരളം കണ്ടത്. ശേഷം തന്നെ കാണാന്‍ കാത്തിരുന്ന ആരാധകരുടെ അടുത്തെത്തി സ്‌നേഹാഭിവാദ്യം
നല്‍കിയാണ് താരം കടന്നുപോയത്. പിന്നെ ആശുപത്രിയിലെത്തി രോഗിയായ ആരാധകന്‍ കൈലാസിനെ കണ്ടതും
വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/robin-ammu.jpg?resize
=1200%2C628&ssl=1)

ഇപ്പോഴിതാ മറ്റൊരു ആരാധികയെ കണ്ട കാര്യമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. എയര്‍പോര്‍ട്ടില്‍
താരം വന്നിറങ്ങിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും
 ‘ദിസ് ഈസ് ഡോക്ടര്‍ റോബിന്‍
രാധാകൃഷ്ണന്‍… ആന്‍ഡ് ദിസ് ഈസ് വാട്ട് ഐ ഡൂ’ മനസ്സുകളിലേക്ക് ഇരച്ചെത്തിയ ഡയലോഗായിരുന്നു
ഇത്.

ഇതിന്റെ ഉടമയെയും നേരില്‍ കാണാനെത്തിയിരിക്കുകയാണ് റോബിന്‍. ആരാധ്യപുരുഷനെ നേരില്‍ 
കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ വൈറല്‍ ആരാധിക അമ്മുവിനെ കാണാന്‍ നേരിട്ടെത്തിയിരിക്കുകയാണ്
ഡോക്ടര്‍ റോബിന്‍. ഷോ എഴുപതു ദിവസം പിന്നിട്ടപ്പോഴാണ് റോബിന്‍ ബ്രോ പുറത്തായത്. ഇത്രയും
ദിവസം കൊണ്ട് മലയാളികളുടെ ചങ്കായി ഡോക്ടര്‍ മാറിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/robin-ammu-1.jpg?
resize=1200%2C628&ssl=1)

ബിഗ് ബോസ് വിജയിയായേ മടങ്ങു എന്ന് പറഞ്ഞാണ് റോബിന്റെ എന്‍ട്രി. അപ്രതീക്ഷിത സാഹചര്യത്തില്‍
70ാം ദിവസം പുറത്തായെങ്കിലും ജനമനസ്സുകളില്‍ യഥാര്‍ഥി ബിഗ് ബോസ് ഡോ റോബിനാണ്. തിരുവനന്തപുരം
എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ താരത്തിന രാജകീയ സ്വീകരണം തന്നെയാണ് ആരാധകര്‍ നല്‍കിയത്.
പോലീസ് സന്നാഹത്തിലാണ് റോബിന്‍ വീട്ടിലേക്കെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/robin-3.jpg?resize
=1200%2C628&ssl=1)

ആരാധിക അമ്മുവിനെ കണ്ട റോബിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഹീറോയെ നേരില്‍ കണ്‍മുന്നില്‍ കണ്ടതോടെ അമ്മുവിന്റെ സകല നിയന്ത്രണവും പോയി. മനസ്സിന്റെ
ഉള്ളില്‍ നിന്നെന്നെയാണ് മാസ് ഡയലോഗ് എത്തിയത്. ബിഗ്ഗ്ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍
തന്നെ റെക്കോര്‍ഡ് വോട്ടിങ് നേടിയ മത്സരാര്‍ത്ഥിയാണ് റോബിന്‍ എന്നാണ് റിപ്പോര്‍ട്ട്.

>  
> View this post on Instagram
>  
> [A post shared by Dr Robin Radhakrishnan (@dr.robin_radhakrishnan)](https://www.instagram.com/reel/CekrzlUjyYz/?utm_source=ig_embed&utm_campaign=loading)
