# വീടുവെക്കണം,തനിക്കു പറ്റിയ പെൺകുട്ടിയെ കണ്ടെത്തണം എന്നാൽ ഇതിനേക്കാൾ വലിയ സ്വപ്‌നത്തെ കുറിച്ച്, റിയാസ് 

- Link: https://ml.b4blaze.com/film-news/dreams-about-in-riyaz-salim
- Published: 2023-03-11T09:40:38+05:30
- Author: Suji

ബിഗ്‌ബോസിലെ നല്ല രീതിയിൽ പെർഫോമൻസ് കാഴ്ച്ച വെച്ച റിയാസ് സലിം ഇപ്പോൾ തന്റെ സ്വപ്നങ്ങളെ
കുറിച്ച് തുറന്നു പറയുകയാണ് ധന്യ വർമയോടൊപ്പമുള്ള ഒരു അഭിമുഖ്ത്തിൽ. തനിക്കു ചെറിയ 
സ്വപ്നങ്ങൾ മുതൽ വലിയ സ്വപ്‌നങ്ങൾ വരെ ഉണ്ട്, എന്റെ ഏറ്റവും വലിയ സ്വപ്നം അത് സംഭവിച്ചു
കഴിഞ്ഞു, തനിക്കു ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുക എന്നത് വലിയ ഒരു സ്വപ്നം
ആയിരുന്നു അത് സാധിച്ചു റിയാസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/riyaz1.jpg?resize
=1080%2C1350&ssl=1)

ആ ഒരു ഷോ കാരണം ആണല്ലോ ഞാൻ ഇപ്പോൾ ഈ അഭിമുഖം പോലും തരുന്നത്, അതുപോലെ ഇന്ന് എന്നെ ഈ
ആളുകൾ അറിയുന്നതും അതുകൊണ്ടാണല്ലോ, അതുപോലെ ഇനിയും എന്റെ ഭാവിയിൽ സംഭവിക്കാൻ പോകുന്നതും
അതിന്റെ അടിസ്ഥാനത്തിൽ ആണ്, ഇനിയും എനിക്ക് പറ്റിയ ഒരു നല്ല പെൺകുട്ടിയെ കണ്ടുപിടിക്കണം,
പിന്നെ നല്ലൊരു വീട് വെക്കണം.എന്നാൽ ഇതിനേക്കാൾ വലിയ സ്വപ്‌നത്തെ കുറിച്ച് റിയാസ്  
പറയുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/riyaz2.jpg?resize
=1080%2C1350&ssl=1)

അതുപോലെ എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു സിനിമയിൽ അഭിനയിക്കുക എന്നത്, നല്ല കുറച്ചു
സിനിമകളിൽ നല്ല റോളുകൾ ചെയ്യണം. ഈ ആഗ്രഹം ഞാൻ മുൻപും പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
പക്ഷെ ഇതുവരെയും നടന്നില്ല, നടക്കും എന്നുള്ള പ്രതീക്ഷയിൽ ആണ് ഞാൻ ഇപ്പോളും. എന്നാൽ
അത് നടക്കാൻ ഒരുപാട് താമസം ഉണ്ടാകും എന്ന് എനിക്കറിയാം അതിനു വേണ്ടി ഞാൻ പഠിക്കുന്നുണ്ട്,
സ്വയം അതിനായി താൻ തയ്യറെടുക്കുന്നുണ്ട്,സിനിമ എന്ന സ്വപ്നം അത് വലിയ സ്വപ്നം തന്നെ
റിയാസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/riyaz3.jpg?resize
=1080%2C1350&ssl=1)
