# ദൃശ്യം 2 ഷൂട്ട് പുരോഗമിക്കുന്നു..!! അജയ് ദേവഗണും ശ്രീയ ശരണും കേന്ദ്ര കഥാപാത്രങ്ങള്‍..!!

- Link: https://ml.b4blaze.com/film-news/drishyam-2-hindi-version-shooting-started
- Published: 2022-02-17T16:32:02+05:30
- Author: Rahul

മലയാളത്തില്‍ തുടര്‍ച്ചയായി വിജയം നേടിയ സിനിമകളാണ് ദൃശ്യവും അതിന്റെ രണ്ടാം ഭാഗവും.
ജീത്തു ജോസഫ് എന്ന പ്രതിഭാശാലിയായ സംവിധായകന്റെ മേക്കിംഗില്‍ മോഹന്‍ലാല്‍ കൂടെ കഥാപാത്രമായി
എത്തിയപ്പോള്‍ മലയാള സിനിമയില്‍ ഒരു പുതിയ ചരിത്രം പിറക്കുകയായിരുന്നു. ഇപ്പോഴിതാ ആ
ചരിത്രം ഹിന്ദിയിലും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ദൃശ്യം
രണ്ടാം ഭാഗത്തിന്‌റെ ഹിന്ദി പതിപ്പ് അഭിഷേക് പതകാണ് സംവിധാനം ചെയ്യുന്നത്. പ്രധാന കഥാപാത്രമായി
വിജയ് എന്ന പേരില്‍ അജയ് ദേവഗണ്‍ തന്നെയാണ് എത്തുന്നത്. മുംബൈയില്‍ ആണ് ചിത്രത്തിന്റെ
ഷൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ‘ദൃശ്യം’ ആദ്യ ഭാഗം അജയ് ദേവ്ഗണ്‍ നായകനായി
എത്തി വന്‍ വിജയം സ്വന്തമാക്കിയിരുന്നു. ശ്രിയ ശരണ്‍ തബു, ഇഷിത് ദത്ത തുടങ്ങിയവരാണ്
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തന്റെ കുടുംബത്തെ വിജയ്‌യ്ക്ക് വീണ്ടും
രക്ഷിക്കാനാകുമോ എന്ന ക്യാപ്ഷനോടെ അജയ് ദേവ്ഗണ്‍ ഷൂട്ടിംഗ് തുടങ്ങിയതിന്റെ ഫോട്ടോകള്‍
പങ്കുവെച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/drishyam-ajay-300x250.
jpg?resize=967%2C806&ssl=1)

‘ദൃശ്യം’ ആദ്യ ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്ത നിഷികാന്ത് കാമത്ത് 2020ല്‍ അന്തരിച്ചിരുന്നു.
ഇപ്പോള്‍ അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണലിന്റെ
ബാനറിലാണ് ‘ദൃശ്യം രണ്ടി’ന്റെ ഹിന്ദി പതിപ്പൊരുങ്ങുന്നത്. ഫെബ്രുവരി 19നാണ് ‘ദൃശ്യം
2’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/maxresdefault-14-
300x169.jpg?resize=1046%2C589&ssl=1)

മോഹന്‍ലാലിന്റെ ‘ജോര്‍ജുകുട്ടി’ എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു 
ക്രൈം ത്രില്ലറിനും ലോകമെമ്പാടുമുള്ള പ്രേക്ഷരില്‍ നിന്നും വന്‍ പ്രതികരണമാണ് ലഭിച്ചത്.
ഇത് മറ്റ് ഭാഷകളിലും ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

 

 
