# ദൃശ്യം 3 ഉടന്‍… ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു!!!

- Link: https://ml.b4blaze.com/film-news/drishyam-3-coming-soon
- Published: 2022-08-15T19:32:47+05:30
- Author: Anu

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം.
രണ്ട് ഭാഗങ്ങളും ഇരുകൈയ്യുനീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍
പ്രകാരം ചിത്രത്തിന്റെ മൂന്നാം ഭാഗവും വരുന്നു. ദൃശ്യം 2 റിലീസ് സമയത്ത് തന്നെ ദൃശ്യം
3 നെ കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. അതിന്റെ ക്‌ളൈമാക്‌സ്
തന്റെ കയ്യിലുണ്ടെന്നും മോഹന്‍ലാലുള്‍പ്പെടെയുള്ളവര്‍ക്കു ഇഷ്ടപ്പെട്ടെന്നുമാണ് അന്ന്
ജീത്തു ജോസഫ് പറഞ്ഞിരുന്നത്.
  ഇപ്പോഴിതാ മഴവില്‍ മനോരമയുടെ അമ്മ ഷോ ടീസറില്‍, ദൃശ്യം
3 ഉണ്ടാകുമോ എന്നുള്ള ചോദ്യവുമായി താരങ്ങളെത്തുന്ന ഭാഗം പുറത്തു വന്നതോടെ, ഈ ചിത്രത്തിന്റെ
ഒഫീഷ്യല്‍ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന സൂചനകളാണ് വരുന്നത്.  സോഷ്യല്‍ മീഡിയയില്‍ 
അടക്കം ദൃശ്യം 3 ആണ് നിറയുന്നത്. ദൃശ്യം 3 എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്
ആണ്. മലയാള സിനിമയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പാന്‍ ഇന്ത്യ റീച് കിട്ടിയതും ഏറ്റവും
കൂടുതല്‍ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുള്ളതുമായ ദൃശ്യത്തിന് മൂന്നാം ഭാഗം വരുന്നെന്ന 
സൂചന വന്നതോടെ ആരാധകലോകം കാത്തിരിപ്പിലാണ്.
