# ‘ദൃശ്യം 3’ ചരിത്രമെഴുതുന്നു: ഷൂട്ടിങ്ങിനിടെ തന്നെ 350 കോടി ക്ലബ്ബിൽ; നിർമ്മാതാവിന്റെ  ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

- Link: https://ml.b4blaze.com/film-news/drishyam-3-makes-history-enters-the-350-crore-club-during-shooting-producers-shocking-revelation
- Published: 2025-12-01T09:44:24+05:30
- Author: Soorya S

കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട് മോഹൻലാൽ – ജീത്തു
ജോസഫ് കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം ‘ദൃശ്യം 3’. ചിത്രീകരണം പുരോഗമിക്കുന്നതിനിടെ
തന്നെ ചിത്രം 350 കോടി രൂപയുടെ റെക്കോർഡ് പ്രീ-റിലീസ് ബിസിനസ് സ്വന്തമാക്കിയതായി നിർമാതാവ്
എം. രഞ്ജിത്ത് വെളിപ്പെടുത്തി.

മലയാള മനോരമ ഹോർട്ടൂസ് സംഘടിപ്പിച്ച ചർച്ചാ പരിപാടിയിലാണ്, സിനിമാ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട്
ആശീർവാദ് സിനിമാസിന്റെ നിർമാതാവ് ഇക്കാര്യം അറിയിച്ചത്. പൂർണ്ണമായി ചിത്രീകരിച്ച് തീരുന്നതിനു
മുൻപ് ഇത്രയും വലിയ തുകയുടെ ബിസിനസ് നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ പ്രാദേശിക
ഭാഷാ ചിത്രം എന്ന ബഹുമതിയും ഇതോടെ ‘ദൃശ്യം 3’ക്ക് സ്വന്തമാകും.

മികച്ച സിനിമകൾ ഉണ്ടാകുമ്പോൾ മലയാള സിനിമ എത്ര ഉയരങ്ങളിലാണ് എത്തിച്ചേരുന്നതെന്നതിന്റെ
തെളിവാണ് ഈ നേട്ടമെന്ന് എം. രഞ്ജിത്ത് അഭിപ്രായപ്പെട്ടു. ചർച്ചയിൽ പങ്കെടുത്ത നിർമാതാവ്
ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെയുള്ളവർ പുതിയ റെക്കോർഡ് നേട്ടത്തെ അഭിനന്ദിച്ചു. കേരളത്തിലെ
ഏറ്റവും മികച്ച തിയേറ്റർ സാഹചര്യവും ഈ വളർച്ചയ്ക്ക് അനുകൂലമായ ഘടകമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
റിലീസിന് മുൻപ് തന്നെ ദൃശ്യം 3 നേടിയ ഈ വാണിജ്യ വിജയം മലയാള സിനിമയ്ക്ക് വലിയ ഉണർവാണ്
നൽകിയിരിക്കുന്നത്.
