# ഇരിക്കൂറിലെ ദൃശ്യം മോഡൽ കൊലപാതകം; രണ്ടാം പ്രതിയേയും പിടികൂടി !!

- Link: https://ml.b4blaze.com/film-news/drishyam-model-murder
- Published: 2022-09-17T11:00:59+05:30
- Author: Rahul

കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ രണ്ടാം പ്രതിയും പിടിയിൽ,
സുഹൃത്തായ മുർഷിദാബാദ് സ്വതേഷി ഗണേഷ് മണ്ഡലിനെയാണ് ഇരിക്കൂർ പോലീസ് പിടികൂടിയത്. ബംഗാൾ
സ്വതേഷിയായ ആഷിഖ് ഇസ്ലാമിനെ 2021 ജൂൺ 28 നാണ് രണ്ട് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്.
ഗണേഷ് മണ്ഡലവും ബന്ധുവായ പരേഷ് നാഥമണ്ഡലവും ചേർന്ന് സുഹൃത്തായ ആഷിഖ് ഇസ്ലാമിനെ കൊലപ്പെടുത്തി
ഇവർ ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ ശുചിമുറിയിൽ കുഴിച്ചിടുകയായിരുന്നു. പിന്നീട് ഇതിന്
മുകളിൽ കോൺഗ്രീറ്റ് ചെയ്തു. ആഷിഖ് ഇസ്ലാമിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിൽ അന്യൂഷണം
ഇരട്ടി ഡിവൈ എസ്പി ഏറ്റെടുത്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Screenshot_29.jpg?
resize=595%2C443&ssl=1)

ആഷിഖിന്റെ സുഹൃത്തുക്കളായ ഗണേഷിനെയും പരേഷിനെയും കേന്ദ്രികരിച്ചായിയുരുന്നു അന്യൂഷണം.
മുംബൈയിൽ നിന്നും പിടികൂടിയ പരേഷിനെ താനും കൂട്ടാളിയും ചേർന്ന് ആഷിഖ് ഇസ്ലാമിനെ കൊലപ്പെടുത്തിയതായി
സമ്മതിച്ചു. എന്നാൽ കൂട്ടാളിയായ ഗണേഷിനെ പോലീസിന് കണ്ടെത്താനായില്ല. ഡൽഹി ഹരിയാന അതിർത്തിയിൽ
വെച്ചാണ് ഇയാൾ പിടിയിലായത്, ഇന്നലെ രാത്രിയോടെ ഇരിക്കൂറിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
മൂവരും ഇരിക്കൂറിൽ ഒരേ സൈറ്റിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്തെ ചില തർക്കങ്ങളാണ്
കൊലപാതകത്തിലേക്ക് എത്തിയത്, ആഷിഖ് ഇസ്ലാമിന്റെ കൈവശം ഉണ്ടായിരുന്ന ഏഴായിരം രൂപയും 
ഇവർ മോഷ്ടിച്ചിരുന്നു, ഗണേഷിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Screenshot_30.jpg?
resize=503%2C443&ssl=1)
