# മൂന്നു വര്‍ഷത്തിന് ശേഷം വീണ്ടും ശബരിമലയില്‍!!! മാന്ത്രിക സംഗീതവുമായി ശിവമണി

- Link: https://ml.b4blaze.com/film-news/drummer-sivamani-at-sabarimala
- Published: 2022-11-30T08:20:54+05:30
- Author: Anu

ശബരിമല സന്നിധിയില്‍ നാദവിസ്മയം ഒരുക്കി ഡ്രം മാന്ത്രികന്‍ ശിവമണി. കഴിഞ്ഞ മൂന്നു വര്‍ഷത്തെ
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ശിവമണി അയ്യപ്പ സന്നിധിയില്‍ വീണ്ടും
തന്റെ മാന്ത്രിക സംഗീതം അവതരിപ്പിക്കുന്നത്.
  സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍
രാത്രി 10 മണിയോടെയാണ് ശംഖുവിളിയോടെയുള്ള സംഗീത വിരുന്ന് നടന്നത്. ശിവമണിക്ക് ഒപ്പം
ഗായകന്‍ വിവേക് ആനന്ദും കീ ബോര്‍ഡുമായി പ്രകാശ് ഉള്ളിയേരിയും സംഘവും നാദവിസ്മയത്തില്‍
പങ്കാളികളായി. സംഗീത വിസ്മയം’ കാണാന്‍ നിരവധി തീര്‍ത്ഥാടകരാണ് സന്നിധാനത്തെ സ്റ്റേജിന്
മുന്നില്‍ തടിച്ചുകൂടി.  നീണ്ട ഇടവേളക്ക് ശേഷം അയ്യപ്പനെ കാണാന്‍ സാധിച്ചതില്‍ അതിയായ
സന്തോഷമുണ്ട്. എല്ലാവരും അയ്യനെ കണ്ട് സന്തോഷത്തോടെ മലയിറങ്ങണമെന്നും ശിവമണി പറഞ്ഞു.
1984 മുതല്‍ തുടര്‍ച്ചയായി മണ്ഡലകാലത്ത് ശിവമണി ശബരിമല സന്ദര്‍ശനം നടത്താറുണ്ട്.
