# തെലുങ്ക് ചിത്രത്തിലെ ‘ലെഫ്റ്റനന്റ് റാം’: ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

- Link: https://ml.b4blaze.com/film-news/dulkar-salmans-new-film-poster
- Published: 2022-04-05T22:42:54+05:30
- Author: Rahul

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന തെലുങ്ക് ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
പുറത്തുവിട്ടു. ചിത്രത്തില്‍ പ്രധാന കഥാപാത്രമായ അഫ്രീന്‍ എന്ന ക്യാരക്ടറിനെ അവതരിപ്പിക്കുന്ന
തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.‘
ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

മൃണാല്‍ താക്കൂര്‍ ആണ് ചിത്രത്തിലെ നായിക. സീത എന്ന കഥാപാത്രത്തെ ആകും മൃണാല്‍ അവതരിപ്പിക്കുക.
ദുല്‍ഖര്‍ പട്ടാളക്കാരനായി എത്തുന്ന ചിത്രത്തിന്റെ ഭൂരിഭാഗ ഷൂട്ടിങും പൂര്‍ത്തിയാക്കിയെന്ന്
അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മഹാനടിക്ക് ശേഷം വൈജയന്തി ഫിലിംസും ദുല്‍ഖര്‍ സല്‍മാനും
ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.
