# നിങ്ങള്‍ അയാള്‍ക്ക് എന്റെ നമ്പര്‍ കൊടുത്തോ…..പൃഥ്വിയോട് ദുല്‍ഖര്‍

- Link: https://ml.b4blaze.com/film-news/dulkhar-salman-wishes-to-prithviraj
- Published: 2021-10-07T11:06:21+05:30
- Author: Rahul

ദുല്‍ഖറും പൃഥ്വിയും മലയാള സിനിമയില്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന രണ്ട് പേരാണ്.
പൃഥ്വി തനിക്ക് ഒരു സഹോദരനെ പോലെയാണെന്ന് പലതവണ ദുല്‍ഖര്‍ പറഞ്ഞിട്ടുമുണ്ട്.

 പൃഥ്വിയും സുപ്രിയയും ദുല്‍ഖറിന്റെ പിറന്നാളിന് സര്‍പ്രൈസ് ഒരുക്കി ഞെട്ടിക്കുകയും
ചെയ്തിരുന്നു. ഇപ്പോഴിതാ, പൃഥ്വിക്ക് വ്യത്യസ്തമായ ആശംസകളുമായി ദുല്‍ഖര്‍ എത്തിയിരിക്കുകയാണ്.
പൃഥിരാജ് നായകനായ ഭ്രമം ഇന്ന് റിലീസ് ചെയ്തു. ഇന്നലെ, രാത്രി ആമസോണ്‍ പ്രൈം വഴി ചിത്രമെത്തി.
ചിത്രത്തിന് വ്യത്യസ്തമായ രീതിയില്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍. ‘എന്നില്‍
നിന്ന് സിഐഡി രാംദാസിന് എന്താണ് വേണ്ടത്. നിങ്ങള്‍ അയാള്‍ക്ക് എന്റെ നമ്ബര്‍ കൊടുത്തോ,’
ഭ്രമത്തിന്റെ ട്രയിലറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.

 ബോളിവുഡ് ചിത്രം അന്ധാദുന്നിന്റെ മലയാളം റീമേക്കാണ് ഭ്രമം. അന്ധനായി നടിക്കുന്ന ഒരു
പിയാനിസ്റ്റിന്റെ ജീവിതത്തിലുണ്ടാകുന്ന അസാധരണ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പൃഥിരാജ്
നായകനായെത്തുന്ന ചിത്രം റീമേക്കാണെങ്കില്‍ കൂടി ആരാധകര്‍ വലിയ ആവേശത്തിലാണ് കാത്തിരുന്നത്.

 
