# ദുല്‍ഖര്‍ സല്‍മാന്റെ വിലക്ക് നീക്കി ഫിയോക്ക്

- Link: https://ml.b4blaze.com/film-news/dulkhar-salmans-bann
- Published: 2022-03-31T22:56:20+05:30
- Author: Rahul

ദുല്‍ഖര്‍ സല്‍മാന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ
ഫിയോക്. ദുല്‍ഖറുമായി വീണ്ടും സഹകരിക്കാന്‍ ഫിയോക് തീരുമാനിച്ചു. ഒടിടിക്ക് സിനിമ നല്‍കിയതുമായി
ബന്ധപ്പെട്ട് ദുല്‍ഖറിന്റെ ഓഫീസ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും ഫിയോക് വ്യക്തമാക്കി.

സല്യൂട്ട് എന്ന ചിത്രം തിയേറ്ററുകള്‍ക്ക് നല്‍കാതെ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള
തീരുമാനത്തെ തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിക്കുമാണ്
ഫിയോക് വിലക്ക് ഏര്‍പ്പെടുത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ‘സല്യൂട്ട്’ എന്ന
സിനിമ ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടര്‍ന്നായിരുന്നു നടപടി. ദുല്‍ഖര്‍ സല്‍മാന്റെ
നിര്‍മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസാണ് സല്യൂട്ട് നിര്‍മിച്ചത്.
