# പൈസ കൊടുത്ത് സംസ്ഥാന അവാർഡ് വാങ്ങാനായിരുന്നെങ്കിൽ അതെനിക്ക് നേരത്തെ ആകാമായിരുന്നുവെന്ന് ദുൽഖർ സൽമാൻ

- Link: https://ml.b4blaze.com/film-news/dulkuer-salman-statement
- Published: 2022-09-26T16:59:21+05:30
- Author: Ajay

ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ചാർലി. മാർട്ടിൻ പ്രക്കാട്ടിന്റെ
സംവിധാനത്തിൽ എത്തിയ ചിത്രം വൻ വിജയമായിരുന്നു.സിനിമയിലെ അഭിനയത്തിന് ദുൽഖർ സൽമാന് 
2016 ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.എന്നാൽ തനിക്ക് അവാർഡ്
ലഭിച്ചിരുന്ന സമയത്ത് തന്നെ വേദനിപ്പിച്ച ഒരു കമന്റിനെ പറ്റി പറയുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/dq-1.jpg?resize=
1280%2C720&ssl=1)

ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.’ആ സമയത്ത് കണ്ട
ട്രോൾ ഇങ്ങനെയായിരുന്നു. ആ അവാർഡ് വിൽക്കുന്നോ, നിങ്ങൾ കൊടുത്തലിലും 500 രൂപ കൂടുതൽ
തരാമെന്നായിരുന്നു.ആ സമത്ത് അത്തരമൊരു കമന്റ് കണ്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി.അങ്ങമെ
എന്തെങ്കിലും ഞൈൻ ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? പൈസ കൊടുത്ത് സംസ്ഥാന അവാർഡ് 
വാങ്ങാനായിരുന്നെങ്കിൽ അതെനിക്ക് നേരത്തെ ആകാമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/dq-2.jpg?resize=
1280%2C720&ssl=1)

അതേ സമയം ദുൽഖർ സൽമാൻ നായകനായെത്തിയ ബോളിവുഡ് ചിത്രം ചുപ് വൻ വിജയത്തിലെക്ക് കുതിക്കുകയാണ്.
ആർ ബാൽകിയുടെ സംവിധാനത്തിലിറഞ്ഞിയ ചിത്രത്തിന്റെ ഫസ്റ്റ് ഡെ കളക്ഷൻ ഏതാണ്ട് 3 കോടിയുടെ
അടുത്തായിരുന്നു. ചിത്രത്തിൽ ഇതുവരെയുള്ളതിൽ നിന്നും വ്യത്യസ്ത കഥാപാത്രമായാണ് ദുൽഖർ
സൽമാനെത്തിയത്
