# ഇന്നത്തെ കുട്ടികളും ഇതെല്ലാം അറിഞ്ഞിരിക്കണം !! കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ച് ദുൽഖർ

- Link: https://ml.b4blaze.com/film-news/dulqar-salman-childhood-memories
- Published: 2020-03-31T10:55:24+05:30
- Author: Rahul

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടൻ ആണ് ദുല്ഖര്, ദുല്ഖര് പങ്കു വെക്കുന്ന പോസ്റ്റുകൾ
എല്ലാം തന്നെ രണ്ടു കൈയും നീട്ടി ആളുകൾ സ്വീകരിക്കാറുണ്ട്, ഇപ്പോൾ തന്റെ കുട്ടിക്കാലത്തെ
ഓർമ്മകൾ ആണ് ദുല്ഖര് പങ്കു വെച്ചിരിക്കുന്നത്. കുട്ടിക്കാലത്തിന്റെ നിറം മങ്ങാത്ത ഓർമ്മകൾ
പങ്കു വെച്ച ദുല്ഖറിന്റെ കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്

![dulqar](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/dulqar.png?
resize=597%2C602&ssl=1)

ദുല്ഖറിന്റെ പോസ്റ്റ് ഇങ്ങനെ

ഞാന്‍ താമസിക്കുന്ന എല്ലാ വീട്ടിലും ഒരു നെല്ലിക്ക മരം ഉണ്ടാവാറുണ്ട്, വളരെ യാദൃശ്ചികമാണത്.
എന്റെ കുട്ടിക്കാലം പ്രത്യേകിച്ച്‌ അമ്മവീട്ടിലെ ഓര്‍മകളില്‍ കൂടുതലും ഈ നെല്ലിക്കയും
ചാമ്ബങ്ങയും നിറഞ്ഞ മരങ്ങളാണ്.

ഇത് കൂടാതെ ഇരുമ്ബന്‍ പുളി, ചെറി അങ്ങനെയെല്ലാം അവിടെയുണ്ടായിരുന്നു. പച്ചമാങ്ങ പറിക്കാന്‍
മരത്തില്‍ വലിഞ്ഞു കേറിയതും കറുവാപട്ടയുടെ ഇലകള്‍ ചവച്ചുനടന്നതുമെല്ലാം എത്ര നല്ല ഓര്‍മകളാണ്.
ഇന്നത്തെ കുട്ടികളും ഈ അനുഭവങ്ങളിലൂടെയെല്ലാം കടന്നുപോകണമെന്നാണ് എന്റെ ആഗ്രഹം. കാരണം
അത് എന്നും നമ്മളുടെ കൂടെയുണ്ടാകും.’ ദുല്‍ഖര്‍ കുറിച്ചു.

![dulqar salman](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/dulqar-
salman.png?resize=927%2C604&ssl=1)
