# അമല്‍ നീരദ് വാപ്പച്ചിയെ ശരിക്കും ഉപയോഗിച്ചു..!! കണ്ണ് നിറഞ്ഞുപോയ നിമിഷത്തെ കുറിച്ച് ദുല്‍ഖര്‍..!!

- Link: https://ml.b4blaze.com/film-news/dulquer-about-bheeshma-parvam-movie
- Published: 2022-03-20T10:16:32+05:30
- Author: Rahul

താരപുത്രന്‍ എന്ന ലേബലില്‍ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍.
പിന്നീട് സ്വന്തം പ്രയത്‌നം കൊണ്ട് തന്നെ സിനിമയുടെ വിവിധ മേഖലകളില്‍ ഉയരങ്ങള്‍ കീഴടക്കാന്‍
ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഇതരഭാഷാ ചിത്രങ്ങളില്‍ ഉള്‍പ്പെടെ ശ്രദ്ധ
നേടിയ താരം ഇപ്പോള്‍ വാപ്പച്ചിയെ പോലെ തന്നെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഒരു നടന്‍
ആയി മാറിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/dulqr-salman-300x169.
jpg?resize=1145%2C645&ssl=1)

ഇപ്പോഴിതാ അച്ഛന്റെ സിനിമ ഭീഷ്മ പര്‍വ്വം നൂറ് കോടി ക്ലബ്ബിലേക്ക് എത്താനിരിക്കെ സിനിമയെ
കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്. ദുല്‍ഖറിന്റെ വാക്കുകളിലേക്ക്…
നാട്ടില്‍ വെച്ച് കാണേണ്ട സിനിമയാണെന്ന് തോന്നി. അവിശ്വസനീയമാണിത്. ആദ്യത്തെ ഫൈറ്റ്
സീനുകളൊക്കെ കണ്ടതിന് ശേഷം എന്താണിപ്പോള്‍ സംഭവിച്ചതെന്നുള്ള അതിശയമായിരുന്നു എനിക്ക്.
വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു.

![dulquer salmaan about bheeshma parvam](https://i0.wp.com/ml.b4blaze.com/wp-content/
uploads/2022/03/dulquer-salmaan-about-bheeshma-parvam-300x157.jpg?resize=1147%2C600&
ssl=1)

സിനിമ കാണുമ്പോള്‍ വാപ്പച്ചി സ്ലോ മോഷനിലെത്തുന്നതൊക്കെ കണ്ട് ഞാന്‍ ഭയങ്കര ഇമോഷണലായി.
ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിക്കുകയും നന്നായി
പ്രൊജക്റ്റ് ചെയ്യുകയും ചെയ്തു. നമ്മള്‍ എത്ര നാളായി ഇങ്ങനെയൊരു സിനിമ കാണാന്‍ കൊതിക്കുന്നു.
സംവിധായകന്‍ വാപ്പച്ചിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി. ഒരു രക്ഷയുമില്ല.’സിനിമയിലെ
സംഗീതവും വളരെ നന്നായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/amal-neeadh--300x169.
jpg?resize=1158%2C652&ssl=1)

സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഓര്‍ത്തിരിക്കും. ഒരു സിനിമയ്ക്കായി എല്ലാവരും
ഒത്തുചേരുമ്പോള്‍ അതില്‍ ഒരു മാജിക്ക് ഉണ്ടാകാറുണ്ട്. അത് വളരെ അപൂര്‍വ്വമാണ്. എല്ലാ
കലാകാരന്മാരും അന്വേഷിക്കേണ്ട ഒരു കാര്യമാണത്. അത് എപ്പോഴും കിട്ടണമെന്നില്ല. അതുപോലെയുള്ള
ഒരു സിനിമയ്ക്ക് വേണ്ടിയാണ് നമ്മള്‍ സ്വപ്നം കാണാറുള്ളത്, എന്നാണ് ദുല്‍ഖര്‍ പറഞ്ഞിരിക്കുന്നത്.
