# ഒരിക്കല്‍ കൂടി സ്‌കൂള്‍ മുറ്റത്ത്.. കൂട്ടുകാരനെ കണ്ട സന്തോഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍

- Link: https://ml.b4blaze.com/film-news/dulquer-met-his-friend-after-along-time
- Published: 2022-03-13T09:10:41+05:30
- Author: Rahul

താരപുത്രന്‍ എന്ന ലേബലില്‍ മലയാള സിനിമാ രംഗത്ത് എത്തി, ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ
അറിയപ്പെടുന്ന നടന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു നടന്‍
എന്നതിലുപരി സിനിമയുടെ മറ്റ് പല മേഖലകളിലും ദുല്‍ഖര്‍ തന്‌റെ മികവ് തെളിയിച്ചിട്ടുണ്ട്.
എത്ര വലിയ താരമായാലും വിദ്യാലയ കാലഘട്ടവും അന്നത്തെ സുഹൃത്തുകളേയും മറക്കുന്നത് എങ്ങനെയാണ്
അല്ലേ… ഇപ്പോഴിതാ തന്റെ ആദ്യകാല സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ്
ആരാധകരുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാന്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/dulkharrrr-300x169.
jpg?resize=1094%2C616&ssl=1)

സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്
ദുല്‍ഖര്‍. ഇപ്പോഴിതാ ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മകളുടെ സ്‌കൂളില്‍ വച്ച് പഴയ ക്ലാസ്‌മേറ്റിനെ
കണ്ടുമുട്ടിയ സന്തോഷം പങ്കുവയ്ക്കുകയാണ് ദുല്‍ഖര്‍. വരുണ്‍ മണിയന്‍ എന്ന ക്ലാസ്‌മേറ്റിനെയാണ്
ദുല്‍ഖര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/dq-tweet-284x300.
jpg?resize=1142%2C1206&ssl=1)

അതും മകളുടെ സ്‌കൂളില്‍ വെച്ച്. ദുല്‍ഖറിനെ കണ്ട സന്തോഷം വരുണ്‍ പങ്കുവെച്ചപ്പോള്‍ 
അതിന് ദുല്‍ഖര്‍ കൊടുത്ത മറുപടിയും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്. വിശ്വസിക്കാനാവുന്നില്ല,
ഞാനും ദുല്‍ഖറും കുട്ടികളെ കൂട്ടാനായി സ്‌കൂളിനു വെളിയില്‍ വെയ്റ്റ് ചെയ്യുന്നു! സ്‌കൂളില്‍
ഒന്നിച്ചു പഠിച്ച കുട്ടികളായിരുന്നല്ലോ നമ്മള്‍,”

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/1600x960_964100-
dulquer-salmaan-2-300x180.jpg?resize=1101%2C661&ssl=1)

എന്നായിരുന്നു വ്യവസായിയായ വരുണ്‍ മണിയന്‍ ട്വീറ്റ് ചെയ്തത്.”സത്യം. കാലം എങ്ങോട്ടാണ്
പോയത്. നിങ്ങളെ കണ്ടതില്‍ വലിയ സന്തോഷം വിഎം ആ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍
ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു,”ചങ്ങാതിയുടെ ട്വീറ്റിന് ദുല്‍ഖറിന്റെ മറുപടി ഇങ്ങനെയായിരുന്നു.

 
