# ദുല്‍ഖറിന്റെ ആക്ഷന്‍ ത്രില്ലര്‍ ‘കിംഗ് ഓഫ് കൊത്ത’ ആരംഭിച്ചു!!!!

- Link: https://ml.b4blaze.com/film-news/dulquer-new-movie-king-of-kotha-shooting
- Published: 2022-09-26T22:16:00+05:30
- Author: Anu

മലയാളത്തിന്റെ യുവ സൂപ്പര്‍ ഹീറോയാണ് ദുല്‍ഖര്‍. ഇപ്പോള്‍ മലയാളവും കടന്ന് തെന്നിന്ത്യയുടെ
തന്നെ നായകനായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഡിക്യു മാറിക്കഴിഞ്ഞു. തെലുങ്കില്‍ ആദ്യ
ചിത്രം സീതാരാമം റെക്കോര്‍ഡ് വിജയമാണ് സ്വന്തമാക്കിയത്.

അതിന് പിന്നാലെ ദുല്‍ഖറിന്റെ പുതിയ മലയാള ചിത്രവും അണിയറയിലാണ്.
 ദുല്‍ഖര്‍ നായകനാവുന്ന
പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്.  ദുല്‍ഖര്‍
സല്‍മാന്‍ നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ഐശ്വര്യ
ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ്
ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ‘പൊറിഞ്ചു മറിയം ജോസ്’ ചിത്രത്തിന്റെ തിരക്കഥാകൃത്ത്
അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന. ഒരു മാസ് ഗ്യാങ്സ്റ്ററായി വിശേഷിപ്പിക്കപ്പെടുന്ന
ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന വേഷത്തില്‍ എത്തും.
