# കള്ളച്ചിരി വേണ്ട..! “മുട്ട് വിറയ്ക്കുന്നു.. ക്യാമറയ്ക്ക് പിന്നില്‍ അദ്ദേഹമാണ്”…വൈറലായി ദുല്‍ഖറിന്റെ ഫോട്ടോകള്‍..!

- Link: https://ml.b4blaze.com/film-news/dulquer-new-photoshoot-done-by-mammootty
- Published: 2022-04-30T09:48:37+05:30
- Author: Rahul

സിനിമ, വാഹനങ്ങള്‍ എന്നിവ രണ്ടും കഴിഞ്ഞാല്‍ മമ്മൂക്കയ്ക്ക് ഏറെ പ്രിയപ്പെട്ട മേഖല 
ഫോട്ടോഗ്രാഫിയാണ് എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. വാഹനങ്ങളുടെ കളക്ഷന്‍ പോലെ
തന്നെ, ക്യാമറകളുടെ ഒരു വലിയ കളക്ഷന്‍ തന്നെ അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ട്. ഷൂട്ടിന്
പോകുമ്പോഴും യാത്രകളിലും എല്ലാം അദ്ദേഹം ക്യാമറയും കൂടെ കരുതും എന്നാണ് മമ്മൂക്കയോട്
അടുത്ത വൃത്തങ്ങള്‍ പോലും പറയുന്നത്. ഷൂട്ടിംഗ് സെറ്റിലെ ഇടവേളകളില്‍ അദ്ദേഹം സഹ താരങ്ങള്‍ക്ക്
ഫോട്ടോ എടുത്ത് നല്‍കുകയും ചെയ്യാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/mammooty-photo.jpg?
resize=1155%2C865&ssl=1)

അതെല്ലാം അവര്‍ വളരെ സ്‌നേഹത്തോടെയാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെയ്ക്കാറ്.
ഇപ്പോഴിതാ ആ ഭാഗ്യം സ്വന്തം മകന് ലഭിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍
തരംഗമായി മാറുന്നത്.. മമ്മൂക്ക ദുല്‍ഖറിന് എടുത്ത് നല്‍കിയ ഫോട്ടോകളാണ്. വാപ്പച്ചി 
തനിക്ക് എടുത്ത് നല്‍കിയ ഫോട്ടോയ്‌ക്കൊപ്പം രസകരമായ കുറിപ്പും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്.
ഈ വാക്കുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/dq-1-300x300.jpg?
resize=1151%2C1151&ssl=1)

ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കം തന്നെ ചിത്രം വൈറലായി മാറിയിരുന്നു.
കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്കണം എന്നു പറയുന്നത് സീനിയറാണ്. ക്യാമറയ്ക്ക്
പിന്നില്‍ നില്‍ക്കുന്നത് അദ്ദേഹമായതുകൊണ്ട് എന്റെ മുട്ട് വിറയ്ക്കുന്നുണ്ട്.’ എന്നാണ്
ചിത്രങ്ങള്‍ പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചത്. ആരാധകരും സഹപ്രവര്‍ത്തകരും ഈ ചിത്രങ്ങള്‍
ഏറ്റെടുത്ത് കഴിഞ്ഞു.. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/dq2-300x300.jpg?
resize=1150%2C1150&ssl=1)

ഇതിന് മുന്‍പും നിരവധി താരങ്ങള്‍ മമ്മൂക്ക തങ്ങള്‍ക്ക് പകര്‍ത്തി തന്ന ചിത്രങ്ങള്‍ 
പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടി പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് 
അമൂല്യം എന്ന് കുറിച്ചുകൊണ്ടാണ് നടി ശ്രിന്ദ അന്ന് ചിത്രങ്ങള്‍ പങ്കുവെച്ചത്. ഭീഷ്മ
പര്‍വ്വത്തിന്റെ പ്രമോഷന്‍ സമയത്ത് അദ്ദേഹം സഹ താരങ്ങള്‍ക്ക് എല്ലാം ഫോട്ടോ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/dq3-300x300.jpg?
resize=1153%2C1153&ssl=1)

എടുത്ത് നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ഒരു വാര്‍ത്തയായിരുന്നു. അതുപോലെ
സിബിഐ സെറ്റില്‍ വെച്ച് കനിഹയുടെ ചിത്രങ്ങള്‍ മമ്മൂട്ടി പകര്‍ത്തിയിരുന്നു.. അത് നടി
വളരെ സന്തോഷത്തോടെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.

 
