# ആരുമില്ലാത്തപ്പോള്‍ കൂട്ടായി വന്നവനാണ്..! ആത്മസുഹൃത്തിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

- Link: https://ml.b4blaze.com/film-news/dulquer-salmaan-about-his-friend
- Published: 2022-07-27T08:32:49+05:30
- Author: Sreekumar

സെക്കന്റ് ഷോ എന്ന മലയാള സിനിമാ വഴി തന്റെ കരിയര്‍ ആരംഭിച്ച് ഇപ്പോള്‍ ഒരു പാന്‍ഇന്ത്യന്‍
ആക്ടര്‍ ആയി മാറിയ വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ സിനിമയില്‍ വന്ന നാള്‍
മുതല്‍ തനിക്ക് കൂട്ടായി നിന്ന സൗഹൃദത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മലയാളത്തിന് പുറമെ ഹിന്ദി ഭാഷാ ചിത്രങ്ങളിലും അഭിനയിക്കുന്ന താരത്തിന്റെ സൗഹൃദവലയം 
ഇപ്പോള്‍ വളരെ വലുതാണ്. എന്നാല്‍ ഇപ്പോഴും തന്റെ ആദ്യകാല സുഹൃത്തിനെ കുറിച്ച് ദുല്‍ഖര്‍
പറഞ്ഞിരിക്കുകയാണ്. നടന്‍ സണ്ണി വെയ്‌നിനെ കുറിച്ചാണ് ദുല്‍ഖര്‍ മനസ്സ് തുറന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/dq.jpg?resize=1200%
2C628&ssl=1)

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ഒരുമിച്ച് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച
നടനാണ് സണ്ണി വെയ്ന്‍. അന്ന് മുതല്‍ ഇവരുടെ ആത്മബന്ധത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് 
അറിയാം എങ്കിലും താന്‍ തിരക്കുള്ള ഒരു നടനായി മാറിയിട്ടും ആ സൗഹൃദത്തിന് ഒരു മങ്ങലും
ഏറ്റിട്ടില്ലെന്ന് പറഞ്ഞുവെയ്ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സണ്ണി വെയ്‌നിനെ കുറിച്ച്
ദുല്‍ഖര്‍ പറയുന്ന വീഡിയോയും ശ്രദ്ധ നേടുകയാണ്. അന്ന് ആരുമില്ലാത്ത കാലത്ത് എന്റെ കൂടെ
കൂട്ടുകാരനായി വന്നതാണ്.. അന്ന് ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നു എന്ന് അവന് മനസ്സിലായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/sunny-wayne565.jpg?
resize=360%2C533&ssl=1)

ഇപ്പോള്‍ എനിക്ക് എവിടെ പോയാലും എന്റേതായ ഒരു സര്‍ക്കിള്‍ ഉണ്ടെന്നും.. ഒരുപാട് അറിയുന്ന
ആളുകള്‍ ഉണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.. എന്നാല്‍ ആ സമയത്ത് പോലും സണ്ണിവെയ്ന്‍ തന്റെ
ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്ന സുഹൃത്താണ് എന്നാണ് ദുല്‍ഖര്‍ പറയുന്നത്.
അതേസമയം, ഗ്രിഗറിയെ കുറിച്ചും നസ്രിയയുമായുള്ള സൗഹൃദത്തെ കുറിച്ചും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dq-and-sunny.jpg?
resize=680%2C850&ssl=1)

ഇന്ന് മലയാള സിനിമയ്ക്ക് പുറമെ ഇതരഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുകയും അവരുമായെല്ലാം
നല്ല ബന്ധം കാത്ത് സൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക..
അതേസമയം, താരത്തിന്റേതായി ഇന് പുറത്തിറങ്ങാനുള്ള തെലുങ്ക് ചിത്രമാണ് സീതാരാമം. ചിത്രത്തില്‍
ഒരു പട്ടാളക്കാരന്റെ വേഷത്തില്‍ ആണ് ദുല്‍ഖര്‍ എത്തുന്നത്.. ചുപ്പ് എന്ന് പേരിട്ടിരിക്കുന്ന
മറ്റൊരു ഹിന്ദി സിനിമകൂടി ദുല്‍ഖറിന്റേതായി ഇനി പുറത്തിറങ്ങാനുണ്ട്.
