# വളരെ സ്‌പെഷ്യലാണ്; തീര്‍ച്ചയായും ഈ ചിത്രം നിങ്ങളെ ചിന്തിപ്പിക്കും; പ്യാലിയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

- Link: https://ml.b4blaze.com/film-news/dulquer-salmaan-about-pyali-movie
- Published: 2022-07-07T20:43:08+05:30
- Author: Gargi

സിനിമ കണ്ടിറങ്ങിക്കഴിഞ്ഞാലും തീര്‍ച്ചയായും മനസില്‍ തങ്ങുന്ന ഒരു ചിത്രമായിരിക്കും
പ്യാലിയെന്ന് നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍. ഏറെ ചിന്തിപ്പിക്കുന്നതാണ്
ചിത്രം മുന്നോട്ടുവയ്ക്കുന്ന ആശയം. വളരെ സ്വീറ്റ് ആയിട്ടുള്ള സ്‌റ്റോറിയാണ് പ്യാലിയിലേത്.
കാസ്റ്റ് ആണെങ്കിലും റിച്ച് ആണ്. ഇതൊരു തന്നെ സംബന്ധിച്ചിടത്തോളം വളരെ സ്‌പെഷ്യലാണ്.
കുട്ടികള്‍ക്കായുള്ള ഒരു കൊച്ചുസിനിമയാണെങ്കിലും തീര്‍ച്ചയായും ചര്‍ച്ചയാകും. സിനിമ
കണ്ടിറങ്ങിയാലും പ്യാലിയും മറ്റ് കഥാപാത്രങ്ങളും മനസില്‍ തങ്ങുമെന്നും ദുല്‍ഖര്‍ സല്‍മാന്‍
പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/pyali-1.jpg?resize
=1280%2C720&ssl=1)

എല്ലാത്തരം സിനിമകളും നിര്‍മിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കുട്ടികളുടെ സിനിമകള്‍
വളരെ ഇഷ്ടമായിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട് ഏതെങ്കിലും സിനിമകളുടെ ഭാഗമാകണമെന്ന്
ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ആന്‍മരിയ കലിപ്പിലാണ്, പറവ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തത്.
പ്യാലിയിലേക്ക് എത്തിയതും ആ ഒരു ആഗ്രഹത്തിന്റെ പുറത്താണെന്നും കഥ കേട്ട് കഴിഞ്ഞപ്പോള്‍
വളരെ ഇഷ്ടമായെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/pyali.jpg?resize
=1280%2C720&ssl=1)

നാളെയാണ് പ്യാലി പ്രേക്ഷകരിലേക്ക് എത്തുന്നത്. സഹോദര സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും
വിളിച്ചോതുന്നതാണ് ഈ കൊച്ചു ചിത്രം. അഞ്ചു വയസുകാരി പ്യാലിയുടേയും അവളുടെ സഹോദരന്‍ 
സിയയുടേയും കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍
ഫിലിംസും അന്തരിച്ച അതുല്യനടന്‍ എന്‍ എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍ എഫ് 
വര്‍ഗീസ് പിക്ചേഴ്‌സും ചേര്‍ന്നാണ് പ്യാലി നിര്‍മിച്ചിരിക്കുന്നത്. ആര്‍ട്ടിനും ബാലതാരത്തിനുമുള്ള
ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് പ്യാലിക്കായിരുന്നു. ബബിതയും റിന്നും ചേര്‍ന്നാണ് ചിത്രത്തിന്റെ
രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dulquer.jpg?resize
=835%2C545&ssl=1)

ബാര്‍ബി ശര്‍മ്മയാണ് പ്യാലിയായി എത്തുന്നത്. ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ,
അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ്
ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ
ഛായാഗ്രഹണം. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ദീപു ജോസഫാണ്. പ്രീതി പിള്ള, ശ്രീകുമാര്‍
വക്കിയില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്
പ്രശാന്ത് പിള്ളയാണ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഗീവര്‍ തമ്പിയാണ് പ്രൊജക്ട്
ഡിസൈനര്‍. കലാസംവിധാനം-സുനില്‍ കുമാരന്‍, സ്റ്റില്‍സ്-അജേഷ് ആവണി, കോസ്റ്റിയൂം-സിജി
തോമസ്, മേക്കബ്-ലിബിന്‍ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, പി.ആര്‍.ഒ- പ്രതീഷ് ശേഖർ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-
അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം-നന്ദ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.
