# ‘ഒരാൾ എയ്ഞ്ചൽ, മറ്റൊരാൾ പിശാച്; വാപ്പയെയും മകനെയും രണ്ട് എക്സ്ട്രീമിൽ അവതരിപ്പിച്ച പ്രതിഭ’; മിഥുന് കയ്യടി

- Link: https://ml.b4blaze.com/film-news/dulquer-salmaan-and-mamootty-guest-character
- Published: 2024-01-14T20:02:58+05:30
- Author: Ajay

മിനിമം ​ഗ്യാരന്റി ഉള്ളൊരു സിനിമ, മിഥുൻ മാനുവൽ തോമസ് എന്ന പേരിന് ഇപ്പോൾ ഇങ്ങനെ ഒരു
വിശേഷണം കൂടെയുണ്ട്. സംവിധായകനായും തിരക്കഥാകൃത്തായും ഓരോ സിനിമ കഴിയുമ്പോൾ വിജയങ്ങൾ
തു‌ടർക്കഥയാക്കുകയാണ് മിഥുൻ. ഇപ്പോൾ തിരിച്ചടികൾ നേരിട്ടിരുന്ന ജയറാമിന്റെ കംബാക്ക്
എന്ന് വിധിയെഴുതപ്പെടുന്ന ‘ഓസ്‍ലർ’ എന്ന ചിത്രത്തിലൂടെ മിഥുൻ തന്റെ വിജയക്കുതിപ്പ് 
തുടരുകയാണ്. ജയറാമിനൊപ്പം മമ്മൂട്ടിയും ഓസ്‍ലറിൽ എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/ozler-5.jpg?resize
=1200%2C628&ssl=1)

ഓസ്‍ലറുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുന്നതിനിടെ മിഥുൻ സംവിധാനം ചെയ്ത് ആൻ മരിയ കലിപ്പിലാണ്
എന്ന ചിത്രവും അതിന്റെ ഭാ​ഗമാകുന്നുണ്ട്. സണ്ണിവെയ്ൻ നായകനായി എത്തിയ ആൻ മരിയ കലിപ്പിലാണ്
എന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. ദുൽഖർ എയ്ഞ്ചൽ ആയിട്ടാണ്
വന്നതെങ്കിൽ മമ്മൂട്ടി ഡെവിൾ ആയിട്ടാണ് ഇപ്പോൾ മിഥുൻ ചിത്രത്തിൽ എത്തിയിരിക്കുന്നത്.

“രണ്ട് കഥാപാത്രങ്ങൾ, രണ്ട് എക്സ്ട്രീംസ്, ഒരേ സ്രഷ്ടാവ്, ബോക്‌സ് ഓഫീസിലും സമാനമായ
ആഘാതം, ഒരാൾ എയ്ഞ്ചൽ, മറ്റൊരാൾ പിശാച്”, എന്നിങ്ങനെയാണ് ദുൽഖറിന്റെയും മമ്മൂട്ടിയുടെയും
ഫോട്ടോകൾ പങ്കുവച്ച് ആരാധകർ കുതിക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് ജയറാം.
ദുൽഖറിന്റെ സുഹൃത്താണ് സണ്ണി വെയ്നും. അതുകൊണ്ട് തന്നെ അച്ഛനും മകനും അടുത്ത സുഹൃത്തുക്കളുടെ
സിനിമകളിലാണ് കാമിയോ റോളിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്.
