# നിന്റെ വാപ്പച്ചിയില്‍ നിന്ന് ഒരുപാട് പഠിച്ചു! ഇപ്പോള്‍ നിന്നില്‍ നിന്നും പഠിക്കുന്നു..! ദുല്‍ഖറിന് ആശംസകള്‍ അറിയിച്ച് ചാക്കോച്ചന്‍

- Link: https://ml.b4blaze.com/film-news/dulquer-salmaan-birthday-kunchacko-bobans-wishes-post
- Published: 2022-07-28T13:14:45+05:30
- Author: Sreekumar

പാന്‍ഇന്ത്യന്‍ ആക്ടറായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനം പ്രിയപ്പെട്ടവരും
ആരാധകരും ചേര്‍ന്ന് ആഘോഷമാക്കി മാറ്റുകയാണ്. ഇപ്പോഴിതാ പ്രിയപ്പെട്ട ദുല്‍ഖറിന് ജന്മദിനാശംസകള്‍
നേര്‍ന്ന് എത്തിയ നടന്‍ കുഞ്ചാക്കോ ബോബന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
ഡി.ക്യു ബോയ്ക്ക് വേണ്ടി ചാക്കോമാഷ് പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ആരാധകരും 
ഏറ്റെടുത്തിരിക്കുകയാണ്. ദുല്‍ഖറിന്റെ വാപ്പച്ചിയില്‍ നിന്ന് ഒരുപാട് പഠിച്ചെന്നും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Dd4K-CzUQAE7vcz.
jpg?resize=1200%2C800&ssl=1)

ഇപ്പോള്‍ നിന്നില്‍ നിന്നാണ് പഠിക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ കുറിപ്പില്‍ പറയുന്നു.
ന്നാ താന്‍ കേസ് കൊട് എന്ന ചാക്കോച്ചന്റെ ഏറ്റവും പുതിയ സിനിമയുടെ പേരില്‍ കൂടിയാണ്
ഇത്തവണ ദുല്‍ഖറിന് പിറന്നാള്‍ ആശംസകള്‍ കുഞ്ചാക്കോ ബോബന്‍ നേര്‍ന്നിരിക്കുന്നത്. നീ
എനിക്ക് എത്രത്തോളം വേണ്ടപ്പെട്ടവനാണെന്ന് പറയാന്‍ വാക്കുകളില്ലെന്നാണ് ദുല്‍ഖറിനോട്
അദ്ദേഹം പറയുന്നത്.. ഞാന്‍ അന്നും ഇന്നും എന്നും നിന്റെ വാപ്പച്ചിയുടെ ആരാധകനാണ്.. 
അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്.. ഇപ്പോള്‍ നിന്നില്‍
നിന്നും ഞാന്‍ പുതിയ കാര്യങ്ങള്‍

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/post-1.jpg?resize
=1051%2C481&ssl=1)

പഠിക്കുകയാണ്. സുഹൃത്ത്, സിനിമ, കുടുംബം എന്റെ എല്ലാ ടോപ്പ് ലിസ്റ്റിലും നീയുണ്ട്. 
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.. ജന്മദിനാശംസകള്‍ ഡി.ക്യു ബോയ്.. സ്‌നേഹത്തോടെ നിന്റെ
സ്വന്തം ചാക്കോമാഷ്. അതേസമയം, കുഞ്ചാക്കോ ബോബന്‍ തനിക്ക് വേണ്ടി പങ്കുവെച്ച ഈ വാക്കുകള്‍ക്കും
സ്‌നേഹത്തിനും നന്ദി അറിയിച്ച് ദുല്‍ഖറും എത്തിയിട്ടുണ്ട്.

![Dulquer Salmaan](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Dulquer-
Salmaan.jpg?resize=1080%2C1350&ssl=1)

എപ്പോഴും കൂടെനില്‍ക്കുന്നതിനും സ്‌നേഹത്തിനും നന്ദി.. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം
വന്‍ വിജയം ആകട്ടെ എന്നും ദുല്‍ഖര്‍ ചാക്കോച്ചന് മറുപടിയായി കുറിച്ചു. കഴിഞ്ഞ ദിവസം
തന്റെ ഏറ്റവും പുതിയ ചിത്രം സീതാരാമത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ ദുല്‍ഖര്‍ ചാക്കോച്ചന്റെ
ദേവദൂതര്‍ പാടി വൈറല്‍ സ്റ്റെപ്പ് കളിച്ച് ആരാധരുടെ കൈയ്യടി നേടിയിരുന്നു.
