# ദുല്‍ഖറിന്റെ പുതിയ കാക്കി വേഷത്തിന് ട്രോളുകള്‍! മമ്മൂട്ടിയെ കൊണ്ടുവരെ സല്യൂട്ട് അടിപ്പിച്ചു..!!

- Link: https://ml.b4blaze.com/film-news/dulquer-salmaan-salute-movie-trolls
- Published: 2021-12-26T14:22:41+05:30
- Author: Rahul

കുറുപ്പായി കേരളത്തില്‍ തരംഗം തീര്‍ത്തതിന് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ പുതിയ വേഷമാണ്
കേരളക്കരയാകെ ചര്‍ച്ചാ വിഷയം ആയി മാറിയിരിക്കുന്നത്. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ്
കഥാപാത്രമായാണ് ദുല്‍ഖര്‍ ഇനി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ പോകുന്നത്. ദുല്‍ഖര്‍
സല്‍മാന്‍-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘സല്യൂട്ട്’ ചിത്രത്തിന്റെ
ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/81406030-300x225.
jpg?resize=929%2C697&ssl=1)

ട്രെയിലറിന് തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രെന്‍ഡിംഗ് ലിസ്റ്റില്‍
കയറിയിരിക്കുകയാണ് ഇപ്പോള്‍ വീഡിയോ. അതേസമയം, ദുല്‍ഖറിന്റെ പൊലീസ് വേഷത്തെ ട്രോളുകളിലൂടെ
ആഘോഷമാക്കുകയാണ് ആരാധകര്‍. സൂര്യയും വിജയ്യും എന്തിനധികം മമ്മൂട്ടി പോലും ദുല്‍ഖറിനെ
സല്യൂട്ടടിക്കുന്ന രീതിയില്‍ ആണ് ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
റോഷന്‍ ആന്‍ഡ്രൂസ്- ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണ് സല്യൂട്ട്.
മുന്‍പ് മുംബൈ പോലീസ് എന്ന ചിത്രമാണ് പൊലീസ് മൂവിയായി റോഷന്‍ ആന്‍ഡ്രൂസ് ചെയ്തിരുന്നത്.
ദുല്‍ഖര്‍ തന്നെയാണ് സല്യൂട്ട് എന്ന ചിത്രം നിര്‍മ്മിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/267010159_328741915764541_9123462299239360101_n-
300x300.png?resize=923%2C923&ssl=1)

സിനിമാ രംഗത്ത് ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്
സല്യൂട്ട് എന്ന ചിത്രത്തിന്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആണ് ചിത്രത്തില്‍
നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി,
സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജേക്സ് ബിജോയ്യാണ്
ചിത്രത്തിന് സംഗീത ഒരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. ട്രെയിലര്‍ തന്നെ 
തരംഗമായ സ്ഥിതിയ്ക്ക് സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
