# സര്‍പ്രൈസ് ടീസറുമായി ദുല്‍ഖര്‍…!! ഒന്നും പിടികിട്ടാതെ ആരാധകര്‍..!! കാത്തിരിപ്പ് 25 വരെ..!!

- Link: https://ml.b4blaze.com/film-news/dulquer-salmaan-surprise-teaser
- Published: 2022-03-23T12:46:39+05:30
- Author: Rahul

ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന… ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന്
പുറമെ ഇതരഭാഷകളിലും കൈനിറയെ സിനിമകള്‍ ഉള്ള നടന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ്
ആരാധകര്‍ക്കിടയില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍
മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച ഒരു വീഡിയോ ആണ് ചര്‍ച്ചാവിഷയം ആയിരിക്കുന്നത്. തന്റെ
പുതിയ കൊളാബ്രെഷന്‍ കാത്തിരിക്കുക എന്ന ടൈറ്റില്‍ലോടുകൂടി പുറത്തിറക്കിയ വീഡിയോ ആരാധകരില്‍
അമ്പരപ്പും ആകാംക്ഷയും സൃഷ്ടിച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/dulqer-1-1024x538-
1-300x158.jpg?resize=1161%2C612&ssl=1)

ഒരു നീല പ്രീമിയം കാറില്‍ മൊബൈല്‍ കൈയ്യിലൊതുക്കി അതിവേഗത്തില്‍ വണ്ടി ഓടിച്ചു പോകുന്ന
ദുല്‍ഖറിന്റെ വീഡിയോയില്‍ മാര്‍ച്ച് 25ന് വൈകീട്ട് സര്‍പ്രൈസ് പുറത്താക്കും എന്നു പറയുന്നു.
വി എഫ് എക്സിന് അങ്ങേയറ്റം പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കിയിരിക്കുന്ന ഏതാനും സെക്കന്റുകള്‍
മാത്രമുള്ള ഒരു ഹൈ ടെക് ടീസര്‍ വീഡിയോയുമായി ആണ് ഇത്.

![Dulquer Salmaan1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/
Dulquer-Salmaan1-200x300.jpg?resize=1156%2C1734&ssl=1)

Dulquer Salmaan1

ദുല്‍ഖര്‍ ഒരു മോഡേണ്‍ സ്പോര്‍ട്സ് കാറില്‍ ഇരുന്നുകൊണ്ട് ഒരു സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍
വാങ്ങി താങ്ക് യു പറഞ്ഞ് കുതിച്ചു പായുകയും മാര്‍ച്ച് 25ന് സന്ധ്യക്ക് ആറ് മണി വരെ 
കാത്തിരിക്കാന്‍ പറയുകയും ചെയ്യുന്നതാണ് വീഡിയോയിലൂടെ കാണാന്‍ സാധിക്കുന്നത്.

[https://www.instagram.com/reel/Cbb7D7CJEAV/?utm_source=ig_web_copy_link](https://www.instagram.com/reel/Cbb7D7CJEAV/?utm_source=ig_web_copy_link)

സിനിമയാണോ അതോ ഏതെങ്കിലും അന്തര്‍ദേശീയ സൂപ്പര്‍ ബ്രാന്‍ഡിന്റെ പരസ്യമാണോ എന്നിങ്ങനെ
ചോദ്യങ്ങളും ചര്‍ച്ചകളും ഉയരുകയാണ്. എന്തായിരിക്കും 25ന് ഇറങ്ങാനിരിക്കുന്ന സംഭവം ആണ്
ഇപ്പൊ സോഷ്യല്‍ മീഡിയയിലും ഫാന്‍സിനിടയിലും ചര്‍ച്ച വിഷയം. ഇത് അറിയാനായി അക്ഷമരായി
കാത്തിരിക്കുകയാണ് ദുല്‍ഖറിന്റെ ആരാധകര്‍.

 

 
