# നസ്ലിനെ നായകനാക്കി ദുൽഖുർ സൽമാന്റെ വേഫെറർ ഫിലിംസിൻ്റെ ഏഴാം ചിത്രം ; നായികയായി കല്യാണിയും

- Link: https://ml.b4blaze.com/film-news/dulquer-salmaan-wayfarer-film-annouced-their-7th-film-with-pooja-naslen-and-kalyani-plays-the-lead-role
- Published: 2024-09-13T11:00:25+05:30
- Author: Shilpa

ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ പൂജ
നടന്നു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ നായികാ നായകന്മാരായി എത്തുന്ന ചിത്രത്തിൻ്റെ
രചന, സംവിധാനം അരുൺ ഡൊമിനിക് ആണ് നിർവഹിക്കുന്നത് .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/09/wayfarer-films-movie-
pooja-.webp?resize=1200%2C628&ssl=1)

എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്പെഷ്യൽ ആണെന്നും, ചെറിയൊരു ഇടവേളയ്ക്ക്
ശേഷം ആവേശകരമായ ഒരു ചിത്രത്തിൻ്റെ നിർമാണമാണ് തങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും ദുൽഖർ
സൽമാൻ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും
ഒപ്പം ഉണ്ടാകണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/09/wayferer-film-movie-
pooja.webp?resize=1200%2C628&ssl=1)

ഛായാഗ്രഹണം -നിമിഷ് രവി, എഡിറ്റർ  ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജോം വർഗീസ്,
ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ ശാന്തി ബാലചന്ദ്രൻ,പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ നും
നിർവഹിക്കുന്നു . കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്  റൊണക്സ് സേവ്യർ, കോസ്റ്റ്യൂം
ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ് രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ
യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ  റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്  സുജിത്ത്
സുരേഷ്, പിആർഒ  ശബരി.
