# ഏറെ സ്‌നേഹം നിറച്ച് ഒരുക്കിയ ‘അടി’!! ഷൈന്‍ ടോം ചാക്കോയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത മുഖം കാണാം-ദുല്‍ഖര്‍ സല്‍മാന്‍

- Link: https://ml.b4blaze.com/film-news/dulquer-salman-about-adi-movie
- Published: 2023-04-13T19:22:23+05:30
- Author: Anu

ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘അടി’. ചിത്രം
നാളെ തിയ്യേറ്ററുകളിലേക്ക് എത്താനിരിക്കുകയാണ്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’,‘
കുറുപ്പ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ്‘
അടി’.

ഇപ്പോഴിതാ റിലീസിനോട് അനുബന്ധിച്ച് ദുല്‍ഖര്‍ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
തനിക്ക് പ്രിയപ്പെട്ടവര്‍ ചേര്‍ന്ന് സ്‌നേഹം കൊണ്ടൊരുക്കി ചിത്രമാണ് അടി എന്നാണ് ദുല്‍ഖര്‍
പറയുന്നു.
  ഏറെ സ്‌നേഹം നിറച്ച് ഞങ്ങള്‍ ഒരുക്കിയ അടി നാളെ തിയേറ്ററുകളില്‍ എത്തുകയാണ്.
എനിക്ക് ഒത്തിരി പ്രിയപ്പെട്ടവരായ നടീനടന്മാരും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഒരുക്കിയ
ഒരു മനോഹര ചിത്രമാണ് അടി. കൊവിഡ് മൂലം നിരവധി പ്രതിസന്ധികള്‍ നേരിട്ടെങ്കിലും തിയേറ്ററുകളില്‍
തന്നെ ഈ ചിത്രം എത്തിക്കാന്‍ ഞങ്ങള്‍ അഹോരാത്രം അധ്വാനിച്ചിട്ടുണ്ടെന്ന് ദുല്‍ഖര്‍ 
പറയുന്നു.

സുഹൃത്തുക്കള്‍ക്കും കുടുംബത്തോടും ഒപ്പം ചിത്രം കണ്ട് അഭിപ്രായം അറിയിക്കണം. എന്റെ
സിനിമകള്‍ നിര്‍മ്മിക്കുന്ന പോലെ മറ്റ് താരങ്ങളുടെ ചിത്രങ്ങളും നിര്‍മ്മിക്കാനാണ് വെഫറര്‍
ഫിലിംസിന്റെ ലക്ഷ്യം. അടിയുടെ കഥ കേട്ടപ്പോള്‍ തന്നെ ഈ ചിത്രത്തിന്റെ ഭാഗമാകുവാന്‍ 
ആഗ്രഹമുണ്ടായിരുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു.
  ഷൈന്‍ ടോം ചാക്കോയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത
തരം കഥാപാത്രമായിരിക്കും ‘അടി’യിലേത്. അഭിമുഖങ്ങളില്‍ കാണുന്ന ഷൈനിന്റെ വിപരീത സ്വഭാവമായിരിക്കും
ചിത്രത്തിലുള്ളതെന്നും സംവിധായകന്‍ പ്രശോഭ് വിജയന്‍ പറഞ്ഞിരുന്നു.
