# പുതിയ ചിത്രവുമായി ദുൽഖർ എത്തുന്നു! അതും മലയാളത്തിൽ ചിത്രം  ഒന്നല്ല രണ്ട് 

- Link: https://ml.b4blaze.com/film-news/dulquer-salman-in-new-movies
- Published: 2024-02-28T15:34:09+05:30
- Author: Suji

ഒരു പാൻ ഇന്ത്യൻ താരമാണ് ദുൽഖർ സൽമാൻ, കിംഗ് ഓഫ് കൊത്ത ആയിരുന്നു നടന്റെ അവസാന മലയാള
ചിത്രം, ഇപ്പോൾ നടൻ മലയാളത്തിനേക്കാൾ കൂടുതൽ മറ്റു ഭാഷകളിൽ ആണ് അഭിനയിച്ചിരിക്കുന്നത്,
സുധ കൊങ്കരയുടെ ഒരു സൂര്യ ചിത്രവും, കമൽ ഹാസൻ ചിത്രമായ തഗ് ലൈഫ് എന്നിവയാണ് ദുൽഖറിന്റെ
അന്ന്യഭാഷ ചിത്രങ്ങൾ, എന്നാൽ വീണ്ടും നടൻ ഈ വര്ഷം മലയാളത്തിൽ അഭിനയിക്കാൻ എത്തുന്നു
എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/dq1.jpeg?resize=
640%2C799&ssl=1)

മലയത്തിൽ നടന്റെ രണ്ടു ചിത്രങ്ങളാണ് എത്തുന്നത്, ഒന്ന് ജിജോ ആന്റണി ഒരുക്കുന്ന ഒരു 
പുതിയ ചിത്രത്തിൽ, ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്ഷം പകുതിയോടെ ആരംഭവുമെന്നുമാണ് റിപോർട്ടുകൾ
പറയുന്നത്, മറ്റൊന്ന്  സൗബിൻ ഷാഹിർ ചിത്രത്തിൽ, ആ ചിത്രം പ്രേക്ഷകർ കാത്തിരിക്കുന്ന
ഓതിരം കടകം എന്ന ചിത്രമാണെന്നും റിപോർട്ടുകൾ പറയുന്നു, സൗബിന്റെ ഓതിരം കടകം എന്ന ചിത്രത്തിൽ
നായകനായി ദുൽഖർ എത്തുന്നു എന്നുള്ള വാർത്ത മുൻപും എത്തിയിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/othiram1.jpg?resize
=1075%2C602&ssl=1)

ഇപ്പോൾ ഈ ചിത്രത്തിന്റെ തിരക്കഥ ജോലികൾ പുരോഗമിക്കുന്നു എന്നും പറയുന്നുണ്ട്, എന്നാൽ
നടന്റെ നിരവധി അന്യഭാഷ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്, തെലുങ്കിൽ ലക്കി ഭാസ്കർ,
തമിഴിൽ  കാന്ത, ഗേളി എന്നിവയുമാണ്, പ്രേക്ഷകർ ഒരുപാട് കാത്തിരുന്ന ഒരു ദുൽഖർ ചിത്രമായിരുന്നു
കിംഗ് ഓഫ് കൊത്ത, എന്നാൽ ചിത്രം തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/lucky1.jpeg?resize
=640%2C798&ssl=1)

 
