# ദുൽഖറിന്റെ സിനിമ യാത്ര ഓർമപ്പെടുത്തി കൊണ്ട് ‘കിംഗ് ഓഫ് കൊത്ത’യുടെ  പോസ്റ്റർ അനൗൺസ്‌മെന്റ് 

- Link: https://ml.b4blaze.com/film-news/dulquer-salman-movie-in-king-of-kotha-postor-out
- Published: 2023-02-03T10:57:40+05:30
- Author: Suji

മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രംആണ്  ‘കിംഗ് ഓഫ് കൊത്ത,’
ചിത്രത്തിന്റെ  സെക്കന്റ് പോസ്റ്റർ എത്തുന്നതിന്റെ ഭാഗമായി താരത്തിന്റെ 11  വര്ഷത്തെ
സിനിമയാത്രയും ഓർമപ്പെടുത്തുന്ന രീതിയിൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ
പുറത്തു വിട്ടിരിക്കുന്നത്.  ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് ഹിറ്റ്‌മേക്കർ 
ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ്. ഒരു പാൻ ഇന്ത്യൻ ചിത്രം തന്നെയായിരിക്കും കിംഗ് ഓഫ്
കൊത്ത.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/dulquer1.jpg?resize
=799%2C590&ssl=1)

ബിഗ് ബഡ്ജറ്റിൽ ഇറങ്ങുന്ന ഈ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക ആയി എത്തുന്നത്. 
പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥ കൃത്തു അഭിലാഷ്  എസ്‌ ചന്ദ്രൻ ആണ് ഈ ചിത്രത്തിന്റെ
രചന നിര്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ വില്ലൻ റോളിൽ എത്തുന്നത് തമിഴ് നടൻ പ്രസന്നൻ
ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/king-of-kotha1.jpg?
resize=800%2C450&ssl=1)

ചിത്രത്തിൻെറ ആദ്യ പോസ്റ്റർ വലിയ രീതിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു, ഒരു പാൻ ഇന്ത്യൻ
താരം തന്നെയാണ് ദുൽഖർ, സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം അഭിനയ മേഖലയിൽ
എത്തിയത്. ഇപ്പോൾ താരത്തിന്റെ രണ്ടാം പോസ്റ്റർ ഇറക്കുന്നതിനു മുൻപ് അണിയറ പ്രവര്തകര്
തന്റെ കരിയറിൽ എത്തപ്പെട്ട 11 വര്ഷത്തെ സിനിമകളുടെ വീഡിയോയും  പങ്കു വെച്ചിരുന്നു. 
മലയാളത്തിൽ തിളങ്ങി നിന്ന നടൻ പിന്നീട് മറ്റു ഭാഷകളിലും ശ്രെദ്ധേയം ആകുകയും ചെയ്യ്തു.
താരം തന്റെ പ്രാവണ്യം എല്ലാം ഭാഷ മേഖലകളിലും തെളിയിക്കുകയും ചെയ്യ്തു. താരത്തിന്റെ 
സിനിമ യാത്രകളെ ഉൾപ്പെടുത്തി കൊണ്ടാണ് ഈ ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/dulquer3.jpg?resize
=894%2C554&ssl=1)
