# ദുല്ഖറിന്റെ പാൻ ഇന്ത്യൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി വി പ്രകാശ് 

- Link: https://ml.b4blaze.com/film-news/dulquer-salman-movie-music-composing-g-v-prakash
- Published: 2023-06-14T17:04:51+05:30
- Author: Suji

സൂപ്പർഹിറ്റ് ഗാനങ്ങൾ മാത്രം കമ്പോസ് ചെയ്യുന്ന മ്യൂസിക് ഡയറക്ടർ ആണ് ജി വി പ്രകാശ്,
താരത്തിന്റെ പിറന്നാൾ ദിനമായ കഴിഞ്ഞ ദിവസം എത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ
ചർച്ച ആകുന്നത്, ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്
ജി വി  പ്രകാശ് ആണ്, ഈ ഒരു വാർത്ത ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആണ് കഴിഞ്ഞ ദിവസം
പുറത്തു വിട്ടിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/d-q1.jpg?resize=
882%2C566&ssl=1)

സിതാര സിനിമാസും, ഫോർച്ച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ഈ സിനിമ നിര്മിച്ചിരിക്കുന്നത്.
ഇപ്പോൾ ഈ ഒരു വാർത്ത കേട്ട പ്രേക്ഷകർ പറയുന്നതും ദുൽഖർ ചിത്രത്തിലും ഒരു ഹിറ്റ് കേൾക്കാം
എന്നാണ്. വാത്തി, തെരി, ആടുകളം, അസുരൻ, മദിരാശി പട്ടണം, രാജാറാണി തുടങ്ങിയ ചിത്രങ്ങളിൽ
എല്ലാം ജി വി പ്രകാശ് ആയിരുന്നു സംഗീതം നിർവഹിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/g-v-prkash1.jpg?
resize=744%2C559&ssl=1)

ദുൽഖറിന്റെ സീത രാമം  എന്ന ചിത്രത്തിന് ശേഷം താരം അഭിനയിക്കുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണ്
ഇത്, തത്കാലം ഈ ചിത്രത്തിന് പ്രൊഡക്ഷൻ നമ്പർ 24 എന്നാണ് . ചിത്രത്തിന്റെ ചിത്രീകരണം
ഒക്ടോബറിൽ ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/d-q2.jpg?resize=
949%2C555&ssl=1)
