# വാപ്പച്ചിക്ക് പിന്നീട് ജീവിതത്തിൽ അങ്ങനൊരു സിനിമ ലഭിച്ചിട്ടില്ല! ആ സിനിമ തന്റെ കണ്ണ് നിറച്ചു, ദുൽഖർ 

- Link: https://ml.b4blaze.com/film-news/dulquer-salman-tlak-about-in-mammootty
- Published: 2023-08-09T12:35:20+05:30
- Author: Suji

മമ്മൂട്ടി എന്ന പിതാവിന്റെ കെറോഫ്  ഇല്ലാതെ മലയാള സിനിമയിൽ എത്തിയ പാൻ ഇന്ത്യൻ താരമാണ്
ദുൽഖർ സൽമാൻ, ഇപ്പോൾ തന്റെ വാപ്പച്ചിയുടെ സിനിമകളെ കുറിച്ച് തന്റെ ഒരു ആഗ്രഹത്തെ കുറിച്ചും
പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. വാപ്പച്ചിയുടെ സിനിമകൾ ഒരുപാട് താൻ
കണ്ടിട്ടുണ്ട്, എന്നാൽ അതിൽ ഏതാണ്  തനിക്ക് ഇഷ്ട്ടമെന്നു പറയുവാൻ വളരെ ബുദ്ധിമുട്ടാണ്,
കാരണം അങ്ങനൊരു സിനിമ പറയാൻ അദ്ദേഹത്തിന്റെ കരിയറിൽ ഇല്ല ദുൽഖർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dq2-1.jpg?resize
=1600%2C900&ssl=1)

എന്നാൽ വാപ്പച്ചി അഭിനയിച്ച ഒരു ചിത്രം തന്റെ കണ്ണ് നനച്ചു, അങ്ങനൊരു ചിത്രം പിന്നീട്
വാപ്പച്ചിയുടെ ജീവിതത്തിൽ ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ് ദുൽഖർ പറയുന്നു, അദ്ദേഹം 
അഭിനയിച്ച തനിയാവർത്തനം കണ്ടു താൻ ഒരുപാടു സങ്കടപ്പെട്ടു, ആ ചിത്രത്തിന് ശേഷം അങ്ങനൊരു
സിനിമ ഉണ്ടായിട്ടില്ല ദുൽഖർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mammootty3-1.jpg?
resize=935%2C615&ssl=1)

അതുപോലെ തനിക്കൊരു ആഗ്രഹം ഉണ്ട് , ബോളിവുഡിലെ സൂപ്പർ നായിക കജോളിനൊപ്പം അഭിനയിക്കണം,
അവരുടെ കഥപാത്രങ്ങൾ അവർ കൈകാര്യം ചെയ്യുന്ന രീതി വളരെ ഇഷ്ടമാണ് അതുകൊണ്ടു അവരോടൊപ്പം
അഭിനയിക്കാൻ ആഗ്രഹം ഉണ്ട് തുറന്നു പറഞ്ഞു ദുൽഖർ. കജോൾ കരയുമ്പോൾ വരുന്ന കണ്ണ്നീർ ഒറിജനൽ
ആണെന്ന് തോന്നി പോകാറുണ്ട്,നാച്ചുറൽ അഭിനയം ആണ് അവരുടേത് ദുൽഖർ കൂട്ടിച്ചേർത്തു.ഇപ്പോൾ
താരത്തിന്റെ കിംഗ് ഓഫ് കൊത്തായാണ്  റിലീസിനായി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dq3.jpg?resize=1200%
2C1000&ssl=1)

 

 
