# സീന്‍ നേരത്തെ തീര്‍ത്ത് കറങ്ങിയടിക്കുന്ന കുഞ്ഞിക്ക! ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍!

- Link: https://ml.b4blaze.com/film-news/dulquer-shared-photos-from-king-of-kotha-location
- Published: 2022-10-11T08:42:15+05:30
- Author: Sreekumar

കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും മലയാള സിനിമയിലേക്ക്
തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. കിംഗ് ഓഫ് കൊത്ത എന്ന് പേരിട്ടിരിക്കുന്ന
ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനായി എത്തുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ
ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു, ഇപ്പോഴിതാ സിനിമയുട ഷൂട്ടിംഗ് ലൊക്കേഷനില്‍
നിന്നുള്ള ദുല്‍ഖര്‍ സല്‍മാന്റെ ഫോട്ടോയാണ് ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kok-dq.jpg?resize
=960%2C960&ssl=1)

നടന്‍ തന്നെയാണ് ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള തന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ വഴി
ആരാധകരുമായി പങ്കുവെച്ചത്. നിങ്ങളുടെ സീന്‍ നേരത്തെ തീര്‍ത്താല്‍ സെറ്റില്‍ ഒരു നിര്‍മ്മാതാവായി
കറങ്ങിയടിക്കാം എന്നാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചത്. രാമേശ്വരത്താണ്
ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. സെറ്റില്‍ വെച്ചുള്ള തന്റെ ഒന്നിലധികം ഫോട്ടോകളാണ്
ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ
മകന്‍ അഭിലാഷ് ജോഷിയാണ് ‘കിംഗ് ഓഫ് കൊത്ത’ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഐശ്വര്യ
ലക്ഷ്മിയാണ് നായികയാവുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kok-dq2.jpg?resize
=960%2C960&ssl=1)

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ സിനിമ പുറത്തിറങ്ങും.. ചിത്രത്തില്‍
ദുല്‍ഖറിന്റെ ക്യാരക്ടര്‍ ലുക്ക് നേരത്തെ തന്നെ പുറത്ത് വിട്ടത് ആരാധകര്‍ക്കുള്ളില്‍
വലിയ ആവേശവും ആകാംക്ഷയുമാണ് ജനിപ്പിച്ചിരുന്നത്. ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും 
ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക്
തിരിച്ചെത്തുന്ന കുഞ്ഞിക്കയുടെ വരവ് ആഘോഷമാക്കാന്‍ തന്നെയാണ് ആരാധകരുടെ തീരുമാനം..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/311568843_657802722371100_5435503273532722463_n.
jpg?resize=960%2C960&ssl=1)

സിനിമയുടേതായി പുറത്ത് വരുന്ന ഓരോ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ
ശ്രദ്ധ നേടുന്നുണ്ട്. ബോളിവുഡിലും തെലുങ്കിലും ഒരിക്കല്‍ കൂടി തന്റെ സാന്നിധ്യം അറിയിച്ച്
മലയാളത്തില്‍ എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. ആര്‍ ബല്‍കി സംവിധാനം ചെയ്ത ‘ഛുപ്: റിവെഞ്ച്
ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍
പ്രദര്‍ശനത്തിന് എത്തിയ ബോളിവുഡ് ചിത്രം. തെലുങ്കില്‍ സീതാരാമം എന്ന ചിത്രവും ദുല്‍ഖറിന്
ഏറെ പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു.
