# ‘ഛുപ്’ സ്‌ക്രീനിംഗിന് ദുല്‍ഖറിനൊപ്പം തിളങ്ങി ഭാര്യ അമാല്‍ സൂഫിയ!

- Link: https://ml.b4blaze.com/film-news/dulquer-with-amaal-at-mumbai-photos-goes-viral
- Published: 2022-09-24T16:27:26+05:30
- Author: B4blaze News Desk

പാന്‍ ഇന്ത്യന്‍ ആക്ടറായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാനെ വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍.
താരത്തിന്റെ ഏറ്റവും പുതിയ ബോളിവുഡ് സിനിമ ഛുപ് എത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍.
ഇപ്പോഴിതാ സിനിമയുടെ പ്രിവ്യു ഷോയ്ക്ക് ദുല്‍ഖറിന് ഒപ്പം മുംബൈയില്‍ എത്തിയ ഭാര്യ അമാലിന്റേയും
ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മുംബൈയില്‍ ദുല്‍ഖറിന്റെ കൈപിടിച്ച്
പാപ്പരാസികള്‍ക്ക് മുന്നില്‍ ഭാര്യ അമാലും തിളങ്ങി..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/dq-and-amaal1.jpg?
resize=515%2C637&ssl=1)

ഇതിന്റെ ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ദുല്‍ഖറിന്റെ
മൂന്നാമത്തെ ബോളിവുഡ് സിനിമയും പ്രദര്‍ശനത്തിന് എത്തുമ്പോള്‍ അദ്ദേഹം ഹിന്ദി സിനിമാ
രംഗത്തും ചുവടുറപ്പിക്കുകയാണ് എന്ന് തന്നെയാണ് ആരാധകരും മനസ്സിലാക്കുന്നത്. ആര്‍.ബാല്‍കി
സംവിധാനം ചെയ്ത ഛുപ് എന്ന ചിത്രത്തില്‍ ദുല്‍ഖറിന് ഒപ്പം സണ്ണി ഡിയോള്‍, പൂജ ഭട്ട്,
ശ്രേയ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/dq-new.jpg?resize
=557%2C659&ssl=1)

ഭര്‍ത്താവ് അദ്ദേഹത്തിന്റെ കരിയറില്‍ വലിയ ഉയരങ്ങളില്‍ എത്തുമ്പോള്‍ കൈപിടിച്ച് കൂട്ടിന്
അമാലും ഉണ്ട്.. ദുല്‍ഖറിന്റെ ചിത്രം, 23ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്
എങ്കിലും രണ്ട് ദിവസം മുന്‍പ് പ്രേക്ഷകര്‍ക്കായി പ്രധാന നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട
തിയറ്ററുകളില്‍ സൗജന്യ പ്രിവ്യൂ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു,. മികച്ച അഭിപ്രായം
ആണ് സിനിമ നേടുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/chupp-dq.jpg?resize
=1280%2C720&ssl=1)

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രം വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ വരവേറ്റത്. 
ബോളിവുഡ് സിനിമാ മേഖലയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഛുപ്പിന് കാര്യമായ പങ്ക് വഹിക്കാന്‍
സാധിക്കും എന്ന് തന്നെയാണ് കരുതുന്നത്.

[https://www.youtube.com/watch?v=X-EOI37OjNQ&t=68s](https://www.youtube.com/watch?v=X-EOI37OjNQ&t=68s)
