# ‘ധ്യാന്‍ ചേട്ടന്‍ മീ ടൂവിനെ പുച്ഛിച്ചുകൊണ്ടു സംസാരിച്ചതാണെന്നു എനിക്ക് തോന്നുന്നില്ല’ ദുര്‍ഗ കൃഷ്ണ

- Link: https://ml.b4blaze.com/film-news/durga-krishna-about-dhyan-sreenivasans-me-too-movement
- Published: 2022-05-23T23:26:44+05:30
- Author: Gargi

ധ്യാന്‍ ശ്രീനിവാസന്റെ മീ ടൂ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി ദുര്‍ഗ കൃഷ്ണ. ഉടല്‍
സിനിമയുടെ റിലീസിനോടനുബന്ധിച്ചു നടന്ന പ്രസ് മീറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
ദുര്‍ഗ കൃഷ്ണ. ”ധ്യാന്‍ ചേട്ടന്‍ മീ ടൂ വിനെക്കുറിച്ച് പറഞ്ഞ വിഡിയോ ഞാന്‍ കണ്ടിട്ടില്ല.
പക്ഷേ അദ്ദേഹം ക്ഷമ ചോദിച്ചുകൊണ്ടുള്ള ഒരു വിഡിയോ ഞാന്‍ കണ്ടിരുന്നു. ധ്യാന്‍ ചേട്ടന്‍
മീ ടൂവിനെ പുച്ഛിച്ചുകൊണ്ടു സംസാരിച്ചതാണെന്നു എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ
സംസാര ശൈലി അങ്ങനെയാണ്. സെറ്റിലാണെങ്കിലും എല്ലാവരുമായും അത്തരത്തിലാണ് അദ്ദേഹം സംസാരിക്കുക.
ഇനിയിപ്പോ അദ്ദേഹത്തിന്റെ സംസാരം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അദ്ദേഹം ക്ഷമ ചോദിച്ചിട്ടുണ്ടല്ലോയെന്നാണ്
ദുര്‍ഗ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/durga-krishna.jpg?
resize=750%2C500&ssl=1)

അതേസമയം വിജയ് ബാബു കേസില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് എനിക്കറിയില്ല. തെറ്റുകാരനാണ്
എന്ന് എവിടെയും പ്രൂവ് ചെയ്തിട്ടില്ല. അതല്ലാതെ ഒരാളെ കുറ്റം പറഞ്ഞിട്ട്, പിന്നീട് 
അയാള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ നമ്മളിരുന്ന് വിഷമിക്കേണ്ടി വരും. എനിക്ക്
കൃത്യമായി ധാരണയുള്ള വിഷയങ്ങളില്‍ ഞാന്‍ അത് തുറന്നുപറയാറുമുണ്ട്. വിജയ് ബാബു ഇരയുടെ
പേര് വെളിപ്പെടുത്തിയത് മോശമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ദുര്‍ഗ 
കൃഷ്ണ പ്രതികരിച്ചു.

 ഉടലിലെ ചുംബനരംഗത്തിനെതിരെ വരുന്ന വിമര്‍ശനങ്ങളോടും ദുര്‍ഗ പ്രതികരിച്ചു. ‘ഞാന്‍ 
വായുവില്‍ നോക്കിയല്ല ഉമ്മ വയ്ക്കുന്നത്. എന്റെ കൂടെ മറ്റൊരു അഭിനേതാവ് കൂടിയുണ്ട്.
പക്ഷേ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് എനിക്കെതിരെ മാത്രം. കൂടെ അഭിനയിച്ച മറ്റേ ആള്‍ക്ക്
ഒരു കുഴപ്പവുമില്ല. ഞാന്‍ ആ രംഗത്തതില്‍ അഭിനയിച്ചതുകൊണ്ട് എന്റെ കുടുംബക്കാര്‍ മുഴുവന്‍
വൃത്തികെട്ടവരും മറ്റേ ആളുടെ കുടുംബം രക്ഷകരും ആകുന്ന അവസ്ഥ. അതാണ് ഞാന്‍ പറഞ്ഞത്, 
വായുവില്‍ നോക്കിയല്ല ഉമ്മ വയ്ക്കുന്നതെന്ന്. അതുകൊണ്ട് ഇത്തരം പ്രവണതകള്‍ ശരിയല്ലെന്നും
നടി പറഞ്ഞു.
