# കഥാപാത്രങ്ങള്‍ക്ക് വേണ്ടി എങ്ങനെ പരിശ്രമിക്കാനും ഒരു മടിയുമില്ല..! അന്ന് കുടുക്ക് ടീമിനെ വിളിച്ച് വഴക്കുണ്ടാക്കി.. ദുര്‍ഗ കൃഷ്ണ

- Link: https://ml.b4blaze.com/film-news/durga-krishna-about-intimatescene
- Published: 2022-09-01T08:37:38+05:30
- Author: B4blaze News Desk

സിനിമയിലെ ഇന്റിമേറ്റ്, ലിപ് ലോക്ക് സീനുകളുടെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി
വന്ന നടിയാണ് ദുര്‍ഗ കൃഷ്ണ. ഇതേ പരിഹാസവും കുറ്റപ്പെടുത്തലും നടിയുടെ ഭര്‍ത്താവ് അര്‍ജുന്‍
രവീന്ദ്രനും നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ തനിക്ക് ഇമേജ് പേടിയില്ലെന്നും സിനിമയ്ക്ക്
വേണ്ടി ഏത് കഥാപാത്രവും നല്ലതാക്കാന്‍ താന്‍ ഇനിയും പരിശ്രമിക്കും എന്നും പറയുകയാണ്
ദുര്‍ഗ. തന്റെ ഭര്‍ത്താവിനൊപ്പം ദുര്‍ഗ ഒരു അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/durga-1.jpg?resize
=1280%2C720&ssl=1)

സിനിമ എന്നത് തന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലാത്ത കാര്യം ആയിരുന്നു എന്ന് ദുര്‍ഗ പറയുന്നു.
അതുകൊണ്ട് തന്നെ വന്ന കാലത്ത് താന്‍ ഇമേജ് കോണ്‍ഷ്യസ് ആയിരുന്നു.. സ്ലീവ്‌ലെസ് ഇടാന്‍
മടിച്ചതിനെ ചൊല്ലി പറഞ്ഞപ്പോള്‍ പോലും ട്രോളുകള്‍ നേരിടേണ്ടി വന്നു.. പക്ഷേ സിനിമ 
ഇപ്പോള്‍ എന്നെ മാറ്റി എന്നും ഇനി കഥാപാത്രം മികച്ചതാക്കാന്‍ എങ്ങനെ പരിശ്രമിക്കാനും
താന്‍ തയ്യാറാണ് എന്നും ദുര്‍ഗ പറയുന്നു. ഗോസിപ്പുകളെ തനിക്ക് പേടിയില്ല എന്നാണ് നടി
പറഞ്ഞത്. കുടുക്ക് സിനിമയുടെ പേരില്‍ വീട്ടുകാര്‍ക്ക് വരെ ചീത്തവിളി കേട്ടു. ശേഷം ഞാന്‍
സിനിമയുടെ ഫുള്‍ ടീമിനെ വിളച്ച് വഴക്കുണ്ടാക്കി..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/durga.jpg?resize
=1280%2C720&ssl=1)

സിനിമ ചെയ്തതിന്റെ പേരില്‍ ഞാന്‍ അനുഭവിക്കുന്ന മാനസികമായ ടെന്‍ഷന്‍ മാനേജ് ചെയ്യാന്‍
അവര്‍ക്കും ഉത്തരവാദിത്വമുണ്ട് എന്ന് പറഞ്ഞപ്പോഴാണ് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ 
പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങിയത്. തൊട്ടുപിന്നാലെ കുടുക്കില്‍ ദുര്‍ഗയ്ക്ക് ഒപ്പം ഇന്റിമേറ്റ്
സീനില്‍ അഭിനയിച്ച കൃഷ്ണ ശങ്കറിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ലിപ് ലോക്കില്‍
ഒന്നിച്ച് അഭിനയിച്ച താന്‍ സമാധാനമായി വീട്ടില്‍ ഇരിക്കുന്നു.. നടി ഇപ്പോഴും വിമര്‍ശനങ്ങള്‍
നേരിടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ഉള്ളടക്കം. അന്ന് തന്റെ ഭാര്യ
മറ്റൊരാളെയാണ് ഇങ്ങനെ ചുമ്പിച്ചത് എങ്കിലോ എന്ന് നടനോട് കമന്റില്‍ വന്ന് ചോദിച്ചു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/durga-and-arjun.
jpg?resize=1280%2C720&ssl=1)

അപ്പോള്‍ സ്ത്രീ എന്നുള്ളതാണ് അവരുടെ പ്രശ്‌നം. ഞങ്ങളുടെ ഫോട്ടോയ്ക്ക് അടിയില്‍ പോലും
എന്നാണ് ഡിവോഴ്‌സ് എന്ന് ചോദിച്ച് ആളുകള്‍ എത്തി എന്നും ദുര്‍ഗയും ഭര്‍ത്താവും വെളിപ്പെടുത്തുന്നു..
ആ സമയത്ത് ദുര്‍ഗയുടെ ഭര്‍ത്താവ് അര്‍ജുനും ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.
ദുര്‍ഗ ചെയ്യുന്നത് അവരുടെ ജോലിയാണ് എന്ന് പറഞ്ഞാണ് അദ്ദേഹം ഭാര്യയെ പിന്തുണച്ച് രംഗത്ത്
വന്നിരുന്നത്.
