# മോഹന്‍ലാലിന്റെ നായികയായി ദുര്‍ഗാ കൃഷ്ണ!!! സ്വപ്ന സാക്ഷാത്കാരമാണെന്ന് സന്തോഷം പങ്കുവച്ച് താരം

- Link: https://ml.b4blaze.com/film-news/durga-krishna-olavum-theeravum-actress
- Published: 2022-07-10T17:45:25+05:30
- Author: Anu

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഓളവും തീരവും.
 ചിത്രത്തില്‍
നായിക കഥാപാത്രമായ നബീസയായി എത്തുക നടി ദുര്‍ഗാ കൃഷ്ണയാണ്. താരം തന്നെയാണ് സോഷ്യല്‍
മീഡിയയിലൂടെ സന്തോഷവാര്‍ത്ത പങ്കുവച്ചത്. മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് തനിയ്ക്ക്
സ്വപ്നസാക്ഷാത്കാരമാണ് എന്ന് താരം പറയുന്നു.

‘ഓളവും തീരവും’ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന പ്രൊജക്ടാണ്. ഞാന്‍ ആദ്യമായി പ്രിയദര്‍ശന്‍
സാറിന്റെ സംവിധാനത്തില്‍ ലാലേട്ടന്റെ നായികയാവുകയാണ്.
 എംടി സാറിന്റെ തിരക്കഥയും സന്തോഷ്
ശിവന്‍ സാറിന്റെ ഛായാഗ്രഹണവും’- സിനിമയുടെ ക്ലാപ് ബോര്‍ഡിന്റെ ചിത്രം പങ്കുവച്ച് ദുര്‍ഗാ
കൃഷ്ണ പറഞ്ഞു.  എംടി വാസുദേവന്‍ നായര്‍ രചിച്ച് പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും
തീരവും എന്ന ചിത്രത്തിന്റെ പുനരാവിഷ്‌കാരമാണ് ചിത്രം. ഓളവും തീരത്തിലെ പ്രണയിനികളായ
ബാപ്പുട്ടിയെയും നബീസയെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്.
മധുവിന്റെ പകരക്കാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഉഷാനന്ദിനിയായി ദുര്‍ഗ്ഗയും എത്തുന്നു.
സന്തോഷ് ശിവനാണ് ഛായാഗ്രഹണം. സാബു സിറിലാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. ഹരീഷ് പേരടി,
മാമൂക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു. എംടിയുടെ പത്ത് ചെറുകഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന
പത്ത് സിനിമകളിലൊന്നാണ് ഓളവും തീരവും. ഒടിടി റിലീസാണ് ചിത്രം. കഴിഞ്ഞ ദിവസം കുത്തൊഴുക്കുള്ള
പുഴയില്‍ ഒറ്റയ്ക്ക് ചങ്ങാടം തുഴയുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
