# ദുര്‍ഗ്ഗ കൃഷ്ണയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും!! അശ്ലീലം പറഞ്ഞ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

- Link: https://ml.b4blaze.com/film-news/durga-krishna-response-to-bad-message
- Published: 2022-07-02T15:11:52+05:30
- Author: Anu

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ദുര്‍ഗ്ഗ കൃഷ്ണ. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം
നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ദുര്‍ഗ്ഗയുടെ വിവാഹവും, സന്തോഷകരമായ ജീവിതവും,
സിനിമാ ലോകത്തെ സജീവ പ്രവര്‍ത്തനവുമെല്ലാം വൈറലായിരുന്നു

ഇപ്പോഴിതാ തനിയ്ക്ക് അശ്ലീല കമന്റിട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ്
നടി. കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അമ്മയ്ക്ക്
മൂക്കുത്തി ഇട്ടു കൊടുക്കുന്ന വീഡിയോ ആയിരുന്നു
 പങ്കുവെച്ചത്. ഇതിന് താഴെയായിട്ടാണ്
യുവാവ് മോശം കമന്റുമായെത്തിയത്. നടിയുടെ അമ്മയെ അധിക്ഷേപിച്ചായിരുന്നു യുവാവിന്റെ മോശം
പരാമര്‍ശം.  ഇയാള്‍ക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടി തന്നെ നല്‍കിയിരിക്കുകയാണ് താരം.‘
ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം. നിനക്ക് ഈ തൊട്ടിത്തരം തോന്നിയതില്‍ വലിയ
അത്ഭുതം ഒന്നുമില്ല. ഇനി കമന്റ് ഇടാന്‍ അത്ര മുട്ടിനില്‍ക്കുകയാണെങ്കില്‍, നിന്റെ എവിടെയെങ്കിലും
ഒക്കെ കുറച്ച് ഉറപ്പ് ഉണ്ടെങ്കില്‍, ഒറിജിനല്‍ അക്കൗണ്ട് ആയി വാ’ എന്നായിരുന്നു താരം
മറുപടി നല്‍കിയത്.

അതേസമയം, ആദ്യം നടിയുടെ കമന്റിന്റെ മാത്രം സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചിരുന്നത്. അതോടെ
നടിയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പിന്നീടാണ്
 യുവാവിന്റെ മോശം കമന്റും
പ്രചരിക്കാന്‍ തുടങ്ങിയത്. അതോടെ വിമര്‍ശര്‍ കൂറുമായി നടിയെ പിന്തുണച്ചു.  അത്രയും 
മോശമായ രീതിയില്‍ ആണ് ഇയാള്‍ നടിയുടെ അമ്മയെ അഭിസംബോധന ചെയ്തത്. അതുകൊണ്ടുതന്നെ നടിയുടെ
പ്രതികരണത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് ആരാധകര്‍ വ്യക്തമാക്കി.
