# ബാപ്പ ആയിരുന്നു ഞങ്ങളുടെ സുഹൃത്തു, അദ്ദേഹം മരിച്ചപ്പോൾ ഇച്ചാക്ക ഞങ്ങളോട് പറഞ്ഞ ഒരു വാചകം ഇപ്പോളും മനസിലുണ്ട്, ഇബ്രാഹിം കുട്ടി 

- Link: https://ml.b4blaze.com/film-news/ebrahim-kutti-about-in-mammootty
- Published: 2023-05-27T10:07:08+05:30
- Author: Suji

മലയാളത്തിന്റെ മഹാനടൻ ആയ മമ്മൂട്ടിയെ കുറിച്ച് സഹോദരൻ ഇബ്രാഹിം കുട്ടി പറഞ്ഞ വാക്കുകൾ
ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ മമ്മൂട്ടിയെ ഇച്ചാക്ക എന്നാണ് വിളിക്കുന്നത്.
ഞങ്ങളുടെ ഓർത്തഡോക്സ് ഫാമിലി ആണ് മതപരമായ കാര്യങ്ങൾ എല്ലാം ഞങ്ങൾ പഠിക്കണമായിരുന്നു.
ഇച്ചാക്കയെ വായനാശീലം പഠിപ്പിച്ചിരുന്നത് ബാപ്പയുടെ സഹോദരൻ ആയിരുന്നു. ബാപ്പ ആയിരുന്നു
ഞങ്ങളുടെ വലിയ സുഹൃത്തു ഇബ്രാഹിം കുട്ടി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/ibrahimkutty1.jpg?
resize=898%2C499&ssl=1)

ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ നല്ല സ്നേഹം ആണ്. ബാപ്പ ആയിരുന്നു കുടുംബത്തിലെ ഞങ്ങളുടെ വലിയ
സുഹൃത്തു, ഞങ്ങൾ സിനിമയിൽ പോയിട്ട് തിരിച്ചു വീട്ടിൽ വരുമ്പോൾ ബാപ്പ ആയിരുന്നു കതക്
തുറന്നു തരുന്നത്, എന്നാൽ ബാപ്പയുടെ മരണത്തിനു ഇച്ചാക്ക കൂടുതൽ കരഞ്ഞിരുന്നു , ബാപ്പയുടെ
മരണം ഇച്ചാക്കയെ കൂടുതൽ തളർത്തിയിരുന്നു ഇബ്രാഹിം കുട്ടി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/ibrahim-kutty1.jpg?
resize=576%2C300&ssl=1)

അദ്ദേഹത്തിന്റെ മരണം കഴിഞ്ഞപ്പോൾ ഇച്ചാക്ക ഞങ്ങളെ വിളിച്ചു ഒരു കാര്യം പറഞ്ഞു അതൊരിക്കലും
മറക്കാൻ കഴിയില്ല, ഇനിയും മുതൽ നമ്മൾ തന്നെയാണ് ബാപ്പമാർ, മക്കളുടെ സ്ഥാനം കഴിഞ്ഞുകിട്ടി
അന്ന് മാത്രമാണ് മൂപ്പരെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഈ കാര്യം പറഞ്ഞത് ഇബ്രാഹിം കുട്ടി പറയുന്നു.
ഇച്ചാക്ക അങ്ങനെ അങ്ങേ ദേഷ്യപ്പെടാറില്ല, പക്ഷെ അദ്ദേഹം അന്നേരം അന്നേരമുള്ള കാര്യങ്ങൾ
വെട്ടിത്തുറന്നു പറയും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/ibrahim-kutty2.jpg?
resize=536%2C400&ssl=1)
