# പ്രായം തളര്‍ത്താത്ത ചുവടുകള്‍- വൈറലായി മുത്തശ്ശന്റെ ‘വക്കാ വക്കാ’… ഡാന്‍സ്

- Link: https://ml.b4blaze.com/film-news/elderly-man-grooving-thriller-waka-waka-viral-video
- Published: 2022-05-19T18:51:12+05:30
- Author: Gargi

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു മുത്തശ്ശന്റെ ഡാന്‍സ് വീഡിയോ. ഇന്‍സ്റ്റാഗ്രാമില്‍
പങ്കിട്ട വീഡിയോയില്‍, ഒരു വൃദ്ധന്‍ ചില ക്ലാസിക് ഹിറ്റുകള്‍ക്ക് നൃത്തം ചെയ്യുന്നതായി
കാണാം. ഗുഡ്ന്യൂസ് മൂവ്മെന്റാണ് ക്ലിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഇപ്പോള്‍
വൈറലായ വീഡിയോയില്‍, മക്കറേന, ഷക്കീറയുടെ വക്കാ വക്ക എന്നിവയുള്‍പ്പെടെ നിരവധി ഗാനങ്ങള്‍ക്കായി
ഒരു വൃദ്ധന്‍ തന്റെ ഹൃദയം തുറന്ന് നൃത്തം ചെയ്യുന്നത് കാണാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/old-man-dancing-
on-stage.jpg?resize=1200%2C900&ssl=1)

വീഡിയോ 2 ദശലക്ഷത്തിലധികം വ്യൂകളും ഒരു ലക്ഷത്തിലധികം ലൈക്കുകളും നേടി. യുകെയിലെ സൗത്ത്പോര്‍ട്ടില്‍
നിന്ന് പകര്‍ത്തിയതാണ് ഈ വീഡിയോ. വീഡിയോയില്‍, മക്കറീന, ഷക്കീറയുടെ വക്ക വക്ക എന്നിവയുള്‍പ്പെടെ
നിരവധി ഗാനങ്ങള്‍ക്ക് വൃദ്ധന്‍ ചുവടുവയ്ക്കുന്നുണ്ട്. അനായാസകരമായാണ് ഇദ്ദേഹം ചുവടുവയ്ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/Untitled_design_-
_2022-05-19T0-647x363-1.jpeg?resize=647%2C363&ssl=1)

സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി. അദ്ദേഹത്തിന്റെ ഹൃദ്യമായ നൃത്തപ്രകടനം ഇന്റര്‍നെറ്റിന്റെ
ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കൂടെ എനിക്ക് ഹാങ്ങൗട്ട് ചെയ്യണമെന്നാണ്
ഒരാള്‍ കുറിച്ചത്. ‘ഓരോ സെക്കന്‍ഡിലും അത് കൂടുതല്‍ കൂടുതല്‍ തീവ്രവും രസകരവുമാകുന്നത്
ഞാന്‍ ഇഷ്ടപ്പെടുന്നു,’ മറ്റൊരാള്‍ എഴുതി.
