# പുത്തൻ ബിഎംഡബ്ല്യു സ്വന്തമാക്കി എലീന പടിക്കല്‍

- Link: https://ml.b4blaze.com/film-news/elina-padikkal-new-bmw-photos
- Published: 2022-06-07T18:55:09+05:30
- Author: Gargi

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് അവതരാകയും നടിയുമായ അലീന പടിക്കലിനെ. സോഷ്യല്‍ മീഡിയയില്‍
സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു
കോഴിക്കോട് സ്വദേശിയായ രോഹിത് പി നായരുമായി എലീനയുടെ വിവാഹം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/alina-padikkal-wedding-
saree-0.jpg?resize=960%2C500&ssl=1)

ബിഗ് ബോസ് മലയാളത്തിലെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു എലീന. സ്വന്തം നിലപാടുകള്‍
തുറന്നു പറഞ്ഞ് ഷോയില്‍ തിളങ്ങിയിരുന്നു താരം. ഇപ്പോഴിതാ പുതിയ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്
എലീന. ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

>  
> View this post on Instagram
>  
> [A post shared by Ceramic Pro® & KAVACA – Kochi (@ceramicprokochi)](https://www.instagram.com/reel/Ced9_BtAuxZ/?utm_source=ig_embed&utm_campaign=loading)

ബി എം ഡബ്ലൂ കാറാണ് എലീന വാങ്ങിയത്. ബി എം ഡബ്ലൂ പുതിയ സീരിസിലുള്ള 330 ഐ ജി ടി വാഹനത്തോടൊപ്പമുള്ള
ചിത്രങ്ങളും താരം പുറത്തു വിട്ടു. രോഹിത്തിനൊപ്പം അതിസുന്ദരിയായാണ് എലീനയെ കാണാം. ആല്‍പൈന്‍
വൈറ്റ് കളറിലുള്ള ബിഎംഡബ്ല്യു ആണ് ഇവര്‍ തിരഞ്ഞെടുത്തത്. 46.85 ലക്ഷം മുതല്‍ 65.88 
വരെയാണ് ബിഎംഡബ്ല്യു 330ഐ ജിടി എംഎസ് പോര്‍ട്ടിനു വില വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/04/alina-padikkal-about-
wedding.jpg?resize=960%2C540&ssl=1)

വെളുത്ത നിറത്തിലുള്ള കാറിന് ചേര്‍ന്ന വസ്ത്രമാണ് എലീന ധരിച്ചിരുന്നതും. എന്തായാലും
പുതിയ കാര്‍ ഐശ്വര്യം തരട്ടെ എന്നും രണ്ടാളും അടിച്ചു പൊളിക്കൂ, ‘സൂക്ഷിച്ച് വണ്ടി 
ഓടിക്കണേ’ തുടങ്ങി നിരവധി കമന്റുകളാണ് ഇവരുടെ ചിത്രത്തിന് താഴെ വരുന്നത്.
