# ഇതെന്റെ സിഗ്നേച്ചർ‍, തിളങ്ങുന്ന കണ്ണുകളുമായി മൂത്തോനിലെ സുന്ദരി ആമിന !!

- Link: https://ml.b4blaze.com/film-news/elisa-raju-thomas-new-photoshoot
- Published: 2020-01-29T11:41:41+05:30
- Author: Rahul

മൂത്തോനിലെ ആമിനയെ ഓർമ്മയില്ലേ ? ആ തിളങ്ങുന്ന കണ്ണുള്ള സുന്ദരി, ഒരു ലക്ഷ്യ ദ്വീപിൽ
നിന്നും മുംബൈയിലെ ബാർ ഡാന്സറായ ഒരു പെൺകുട്ടിയുടെ ജീവിത കഹകൾ ആണ് മൂത്തോനിൽ മെലിസ്സ
കാഴ്ച വെച്ചത്, ഇപ്പോൾ മെലിസ്സയുടെ പുതിയ ചിത്രങ്ങൾ ഇൻസ്റായിൽ വൈറൽ ആകുകയാണ്. തിളങ്ങുന്ന
കണ്ണുകൾ ഉള്ള സുന്ദരിയാണ് മെലിസ, വിടർന്ന കണ്ണുകളോട് കൂടിയ മെലിസ്സയുടെ ചിത്രങ്ങൾ വളരെ
പെട്ടെന്നാണ് വൈറൽ ആകുന്നത്.

ഇതെന്റെ സിഗ്നേച്ചർ ഇതെന്റെ സ്‌മൈൽ എന്ന അടിക്കുറിപ്പോടെയാണ്‌ മെലിസ ഫോട്ടോ പോസ്റ്റ്
ചെയ്തിരിക്കുന്നത്,മൂത്തൊൻ എന്ന സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങൾ ആണ് മെലിസ്സയെ തേടി
എത്തുന്നത്, ഇപ്പോൾ നല്ല തിരക്കിലാണ് മെലിസ. എന്നെ ഏറെ പരിചയമുള്ളവർക്കറിയാം ഇതെന്‍റെ
സിഗ്നേച്ചർ‍ സ്മൈൽ, എന്നു പറഞ്ഞുകൊണ്ടാണ് ഇൻസ്റ്റയിൽ താരം പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

![elissa 2](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/elissa-2.
jpg?resize=559%2C589&ssl=1)

![melissa photos](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/melissa-
photos.jpg?resize=561%2C586&ssl=1)

![melissa photos](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/elissa.
jpg?resize=566%2C586&ssl=1)

വൈലറ്റ് കരയുമായിപിങ്ക് നിറത്തിലുള്ളസാരിയിൽ അതി സുന്ദരിയായാണ് താരം ചിത്രങ്ങളിലുള്ളത്.
ഇളം ബ്രൌൺ നിറത്തിലുള്ള കൃഷ്ണമണികളുമായി വിടർന്ന് തിളങ്ങുന്ന നയനങ്ങളാണ് മെലീസയുടേത്.
വെറുതെയിരിക്കുവാൻ മോഹം എന്ന കവി വാക്കുകൾ ഓർമ്മിപ്പിക്കും വിധം അലസമായി പാറയിൽ ഇരിക്കുകയാണ്
മെലീസ ഇൻസ്റ്റയിലെ ചിത്രങ്ങളിൽ. 2012-ൽ കൊച്ചിയിൽ നടന്ന നേവി ക്യൂൻ മത്സരത്തിൽ ബ്യൂട്ടി
പേജന്‍റ് പുരസ്കാരം മെലീസയ്ക്ക് ലഭിച്ചിരുന്നു. അതിനുശേഷം മെലീസ ഓഡിഷനുവേണ്ടി ഗീതു 
മോഹൻദാസിന്‍റെ അടുത്തുചെന്നു.

![elissa new photos 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
01/elissa-new-photos-1.jpg?resize=557%2C588&ssl=1)

![melissa photoshoot](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/
melissa-photoshoot.jpg?resize=532%2C588&ssl=1)

![melissa photoshoot](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/
melissa-photoshoot-1.jpg?resize=532%2C588&ssl=1)

അന്ന് വിളിക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ചിരുന്നു, പിന്നീട് മൂത്തോന്‍റെ ജോലികള്‍ ആരംഭിച്ചപ്പോള്‍
ആമിനയാകാൻ മെലീസയെ ക്ഷണിക്കുകയായിരുന്നു ഗീതു മോഹൻദാസ്. തിരുവനന്തപുരം സ്വദേശിയായ കേണല്‍
രാജു-സുമൻ ദമ്പതികളുടെ മകളാണ് മെലീസ. മധ്യപ്രദേശിലും പഞ്ചാബിലും ഡല്‍ഹിയിലും നാഗാലാന്‍ഡിലുമൊക്കെയായിരുന്നുമെലീസ
വളര്‍ന്നത്. ഇപ്പോള്‍ മുംബൈയിലും കേരളത്തിലുമായാണ് മെലീസ തന്‍റെ സിനിമ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.
ഇൻസ്റ്റയിൽ ഏറെ സജീവമാണ് മെലീസ. ഏഴായിരത്തിലേറെ ഫോളോവേഴ്സുള്ള താരം പങ്കുവയ്ക്കുന്ന
ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഫേഡഡ് എന്ന പേരിലുള്ളൊരു ഹ്രസ്വചിത്രം
എഴുതി അതിൽ അഭിനയിച്ചിട്ടുമുണ്ട് മെലീസ
