# ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

- Link: https://ml.b4blaze.com/film-news/elizabeth-about-criticism
- Published: 2024-07-02T11:13:41+05:30
- Author: Devika Rahul

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ
എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന നിലയിൽ ഡോ. എലിസബത്ത്
ഉദയൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതയാണ് . സോഷ്യൽ മീഡിയയിൽ സജീവമാണ് എലിസബത്ത്.
ഈയ്യടുത്ത് വിദേശത്ത് യാത്ര പോകുന്ന വിശേഷങ്ങളാെക്കെ എലിസബത്ത് പങ്കുവെച്ചിരുന്നു. 
ഗുജറാത്തിൽ ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര
പോയത്. ഇതിന് പിന്നാലെ എലിസബത്തിനെതിരെ പരിഹാസവുമായി നിരവധിപേർ എത്തിയിരുന്നു. ഇപ്പോൾ
ഇതിന് മറുപടി നൽകിയിരിക്കുകയാണ് എലിസബത്ത്. പണിയില്ലേ പണിക്ക് പോകുന്നില്ല, ശരിക്കും
ഡോക്ടർ തന്നെയല്ലേ, തെണ്ടിത്തിരിഞ്ഞ് നടക്കുകയാണോ എന്നുള്ള ചോദ്യങ്ങൾ ഒക്കെയാണ് തന്നോട്
കുറച്ചുപേർ ചോദിക്കുന്നത്. യോ​ഗ ചെയ്ത് നടക്കുന്നു, വീഡിയോ ചെയ്യുന്നു ഭക്ഷണം കഴിക്കുന്നു
ഉറങ്ങുന്നു എന്നൊക്കെയുള്ള ചോ​ദ്യങ്ങൾ നിരന്തരമാണ്. ഇക്കൂട്ടത്തിൽ സനേഹത്തോടെയുള്ള 
ചോദ്യങ്ങൾ ചോദിക്കുന്നത് കേട്ടാൽ മനസ്സിലാകും. അല്ലാതെയുള്ള ചോദ്യങ്ങളുടെ അർത്ഥവും 
തനിക്കറിയാമെന്നും എല്ലാത്തിനും മറുപടി നൽകാൻ സാധിക്കുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/elizabath-about-
bala.jpg?resize=800%2C450&ssl=1)

പറ്റുന്നതിന് ഒക്കെ മറുപടി നൽകാറുണ്ട്. പക്ഷേ ചില നെ​ഗറ്റീവ് കമന്റുകൾക്ക് മറുപടി നൽകാൻ
ആവില്ല എന്നാണ് എലിസബേത് പറയുന്നത്. ഇതൊക്കെ തനിക്ക് ശീലമായി എന്നും എലിസബത്ത് കൂട്ടിക്കകർത്ത്‌.
സ്വയം ക്ലെൻസിം​ഗിന് അല്പം സമയം വേണം എന്നുണ്ടായിരുന്നു. ബ്രേക്ക് എടുത്തപ്പോൾ തന്നെ
ഞാൻ പറഞ്ഞിരുന്നു. തനിക്ക് വേണ്ടി കുറച്ച് സമയം വേണം. അതിനായിരുന്നു ലോം​ഗ് ബ്രേക്ക്.
അന്നു സോഷ്യൽ മീഡിയയിൽ വന്ന സമയത്ത് തന്നെ താൻ ഇതൊക്കെ പറഞ്ഞതാണ്. ​ഗുജറാത്തിലാണ് ജോലി
ചെയ്യുന്നത്. ഒരു ലോം​ഗ് ലീവ് എടുത്താണ് വന്നിരിക്കുന്നത്. സ്വയം ഒരു പ്രയോറിറ്റി കൊടുക്കുക
എന്നതാണ് ഇപ്പോൾ പ്രധാനം. സെൽഫ് പ്രയോറിറ്റി എന്ന് പറയില്ലേ അതിനായിരുന്നു ഇത്തരം ഒരു
ബ്രേക്ക് . തെണ്ടിത്തിരിയുന്നു എന്നൊക്കെയാണ് യാത്ര പോകുന്നത് കണ്ടപ്പോൾ ചിലർ പറഞ്ഞത്.
പക്ഷേ നമ്മൾ ഇന്ത്യയ്ക്ക് പുറത്തേക്കാണ് യാത്ര പോകുന്നത്. അത്തരം യാത്രകൾ മനസ്സിന് 
സന്തോഷം നൽകുന്നതിനൊപ്പം തന്നെ അവരുടെ കൾച്ചർ പഠിക്കാനുള്ള അവസാരമാണെന്നും എലിസബത്ത്
പറഞ്ഞു. അതിനെ തെണ്ടി തിരിഞ്ഞ് നടക്കുന്നു എന്ന് പറയുന്നത് ശരിയല്ലെന്നും പിന്നെ ഉറങ്ങാൻ
അല്പം സമയം, അത് ബോഡിയിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കും. ഇതിനൊക്കെ സമയം 
വേണമായിരുന്നു, എലിസബത്ത് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/elizabeth-about-
family.jpg?resize=800%2C450&ssl=1)

കുറച്ച് കാലമായി ബാലയുടെ കൂടെയല്ല എലിസബത്ത്. ഇവർ തമ്മിൽ വേർപിരിഞ്ഞോ എന്ന് ആരാധകർ 
ചോദിക്കാറുണ്ടെങ്കിലും ബാലയോ എലിസബത്തോ ഇതിന് മറുപടി പറഞ്ഞിട്ടില്ല. ​ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള
ചോദ്യങ്ങൾക്ക് മറുപടി തരാൻ ഉദ്ദേശിക്കുന്നില്ലെന്നായിരു എലിസബത്ത് പറഞ്ഞത്. തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും
പ്രൊഫഷനെക്കുറിച്ചുമുള്ള തെറ്റായ പ്രചാരണങ്ങളെക്കുറിച്ച് എലിസബത്ത് പറയുന്നു. താൻ എം
ബി ബി എസ് പൂർത്തിയാക്കി മെഡിസിനൽ ഡിപ്പാർട്ട്‌മെന്റിൽ ജൂനിയർ ഡോക്ടറായി ജോലി ചെയ്ത്
വരികയാണെന്നാണ് എലിസബത്ത് പറഞ്ഞത്. ഹോൾഡ് വീഡിയോ അതേസമയം കഴിഞ്ഞ കുറച്ചു നാളുകളായി 
എലിസബത്ത് അവരുടെ അച്ഛനമ്മാർക്കൊപ്പമാണ്. അതിനും മുൻപ് എലിസബത്ത് ഡോക്ടർ ആയി മറ്റൊരു
നാട്ടിൽ ജോലി ചെയ്തിരുന്നു. ഇടക്ക് മാനസികാരോഗ്യത്തിന്റെ ചില വീഡിയോ പോസ്റ്റുകളുമായും
ഫേസ്ബുക്കിൽ വരാറുണ്ട്. ബാലയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം കൂടെ നിന്ന എലിസബത്ത്
പക്ഷേ ഇപ്പോൾ കുറേക്കാലമായി ബാലയുടെ ഒപ്പമല്ല. ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകൾ നില
നിൽക്കുമ്പോഴും ഒരിക്കൽ പോലും എലിസബത്ത് പ്രതികരിച്ചിരുന്നില്ല പകരം താൻ ഒരു കുടുംബം
ആഗ്രഹിച്ച വ്യക്തി ആണെന്നായിരുന്നു പ്രതികരണം. അതേസമയം മൂന്നാം വിവാഹവാർഷികത്തിൽ ബാലയുടെ
ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യും എന്ന് രണ്ടാം വിവാഹവാർഷികത്തിൽ എലിസബത്ത്
പറഞ്ഞിരുന്നു. എന്നാൽ ഈ വർഷം ആ ദിനത്തിലും അവർ ഒന്നിച്ചില്ലായിരുന്നു
