# അവരുമൊന്നിച്ചുള്ള സന്തോഷ നിമിഷങ്ങളൊക്കെ സ്വപ്നം കണ്ടിരുന്നു, എലിസബത്ത്

- Link: https://ml.b4blaze.com/film-news/elizabeth-about-family
- Published: 2024-05-31T09:44:29+05:30
- Author: Devika Rahul

നടൻ ബാലയെ വിവാഹം കഴിച്ചതിനു ശേഷമാണു ഡോക്ടർ എലിസബത്ത് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
തന്റെ യൂട്യൂബ് ചാനലിൽ കൂടി എലിസബത്ത് പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. പലപ്പോഴും
തന്റെ വിശേഷങ്ങൾ പങ്കുവെച്ചും ആരോഗ്യ സംബന്ധമായ വിഡിയോകൾ പങ്കുവെച്ചുമൊക്കെ എലിസബത്ത്
പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴിത അത്തരത്തിൽ തന്റെ അച്ഛനും അമ്മയ്ക്കും
ഒപ്പം ഒരു യാത്ര പോയതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് എലിസബത്ത്. തന്റെ
യൂട്യൂബ് ചാനലിൽ കൂടിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/elizabeth.1-jpg.
jpg?resize=1200%2C628&ssl=1)

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇനി എന്ത് എന്ന് ലൈഫിൽ കരുതി ഇരുന്നപ്പോൾ ആണ് അച്ഛനും
അമ്മയ്ക്കും ഒപ്പം അപ്രതീക്ഷിതമായി ഒരു യാത്ര പോകുന്നത്. ശരിക്കും ലൈഫിൽ ഒരുപാട് മാറ്റങ്ങൾ
ഉണ്ടാക്കാൻ ഈ യാത്ര സഹായിച്ചു. മുൻപൊക്കെ കുടുംബവും കുട്ടികളുമൊക്കെയായിട്ട് സന്തോഷത്തോടെ
ജീവിക്കണം എന്നായിരുന്നു ആഗ്രഹം. എന്നാൽ ആ ആഗ്രഹം ഒന്നും ഇപ്പോഴില്ല. കൂടുതൽ യാത്രകൾ
പോകണമെന്നും ഓരോ രാജ്യത്തെയും ആളുകളെയും ഭക്ഷണവും കൽച്ചറും എല്ലാം എക്‌സ്‌പ്ലോർ ചെയ്യണം
എന്നുമൊക്കെയാണ് ആഗ്രഹം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/elizabeth-2-.jpg?
resize=1200%2C628&ssl=1)

ജീവിതം ഇങ്ങനെ മുന്നോട്ട് ജീവിക്കണം എങ്കിൽ എന്തെങ്കിലും ഒക്കെ ആഗ്രഹങ്ങൾ വേണ്ടേ എന്നും
അത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊക്കെ പുതിയ പുതിയ ആഗ്രഹങ്ങൾ എന്നും എലിസബത്ത് പറഞ്ഞു. 
എലിസബത്ത് ബാലയുമായി വേർപിരിഞ്ഞു എന്ന തരത്തിൽ ഉള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു എങ്കിലും
രണ്ടു പേരും അത് ഇത് വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
