# ജീവിതത്തിന്റെ ഓരോ അവസ്ഥയിലും സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നന്ദി!! എലിസബത്ത് ബാല

- Link: https://ml.b4blaze.com/film-news/elizabeth-bala-thanking-to-all-supporters
- Published: 2023-09-06T19:28:58+05:30
- Author: Anu

നടന്‍ ബാലയും ഭാര്യ എലിസബത്തും ഏറെ ആരാധകരുള്ള താരങ്ങളാണ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ
ആരാധകരെ സ്വന്തമാക്കിയ താരമാണ് ബാല. താര പത്‌നിയായും ഏറെ ആരോഗ്യപരമായ അറിവുകള്‍ യൂടൂബിലൂടെ
പങ്കുവയ്ക്കുന്ന കൂടിയാണ് ഡോക്ടര്‍ എലിസബത്ത്. ഇരുവരുടെയും വിശേഷങ്ങള്‍ പെട്ടെന്ന് 
സോഷ്യലിടത്ത് വൈറല്‍ ആകാറുണ്ട്.

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളാണ് ഇരുവരും. കഴിഞ്ഞദിവസമാണ് എലിസബത്ത്
തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് പോസ്റ്റ് പങ്കുവച്ചത്. എന്തു പറയണമെന്നറിയില്ല,
എങ്ങനെ പറയണമെന്നറിയില്ല, എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നായിരുന്നു താരം
സോഷ്യലിടത്ത് പങ്കുവച്ചത്. എന്താണ് കാര്യമെന്ന് പറഞ്ഞിട്ടില്ലായിരുന്നു.
  ഇപ്പോഴിതാ
പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള
വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇടാന്‍ കുറച്ച് വൈകിപ്പോയെന്നും തനിക്ക്
കുറച്ചു വിഷമങ്ങള്‍ ഉണ്ട്. തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക, എങ്ങനെ
പറയണമെന്ന് അറിയില്ല, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേയെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ
തുടങ്ങുന്നത്.

തന്റെ മാതാപിതാക്കള്‍ അധ്യാപകരാണ്. കുടുംബത്തിലെ എല്ലാവരും അധ്യാപകരാണ് എന്നാണ് എലിസബത്ത്
പറയുന്നത്. അച്ഛന്റെ സഹോദരിയും അമ്മയുടെ കുടുംബത്തിലുള്ളവരും കസിന്‍സുമെല്ലാം അധ്യാപകരാണ്.
ഇവരൊക്കെയും പറഞ്ഞ് തന്ന കാര്യങ്ങളാണ് തന്നെ ഇവിടം വരെ എത്തിച്ചത്.
  നമുക്ക് കാര്യങ്ങള്‍
പറഞ്ഞ് തരുന്നവരില്‍ നാം ഒരു ഗുരുവിനെ കാണണം. ജീവിതത്തിന്റെ ഓരോ അവസ്ഥയിലും തന്നെ സപ്പോര്‍ട്ട്
ചെയ്ത നിരവധി പേരുണ്ട്. എല്ലാവരുടെയും പേര് എടുത്ത് പറയുന്നില്ല. എങ്കിലും തന്നെ ആദ്യമായെടുത്ത
ഡോക്ടര്‍ ജാനകിയമ്മയോട് പ്രത്യേക നന്ദി എന്നും എലിസബത്ത് പറയുന്നു.
